KSDLIVENEWS

Real news for everyone

ദേശീയ പാര്‍ട്ടിയാകാനുള്ള ഒരുക്കം; തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്

SHARE THIS ON

ഹൈദരാബാദ്: ദസറയോടനുബന്ധിച്ച് തെലങ്കാനയില്‍ ടി.ആര്‍.എസ്.നേതാവ് മദ്യവും കോഴിയും വിതരണം ചെയ്തു. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്കാണ്‌ തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി ഒരു കുപ്പി മദ്യവും ഓരോ കോഴികളേയും വിതരണം ചെയ്തത്.

200 കുപ്പി മദ്യവും 200 കോഴികളേയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ.ടി.രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്ന ചടങ്ങ്.


മുഖ്യമന്ത്രി കെസിആര്‍ ദേശീയ പാര്‍ട്ടി അധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ഥിക്കുമെന്നും ശ്രീഹരി പറഞ്ഞു. കെ.സി.ആര്‍ പ്രധാനമന്ത്രിയാകാനും കെ.ടി.ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദസറ വേളയില്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച തെലങ്കാന ഭവനില്‍ ടി.ആര്‍.എസിന്റെ ജനറല്‍ ബോഡി യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്.

തെലങ്കാന രാഷ്ട്ര സമിതിയെ ദേശീയ പാര്‍ട്ടിയായി പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നാളത്തെ യോഗത്തിലുണ്ടായേക്കും. ഡല്‍ഹിയില്‍ ഒക്ടോബര്‍ ഒമ്പതിന് പൊതുസമ്മേളനം നടത്താനും ടി.ആര്‍.എസ് തീരുമാനിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!