KSDLIVENEWS

Real news for everyone

മോഡിഫിക്കേഷൻ ചെയ്ത വാഹനങ്ങളെ പിടിക്കാൻ ഇ പോസ് മെഷീൻ

SHARE THIS ON

കൊട്ടാരക്കര; വാഹനങ്ങള്‍ രൂപമാറ്റം വരുത്തി റോഡില്‍ ഇറക്കിയാല്‍ ഇ പോസ് മെഷീന്‍ പിടികൂടാന്‍ എത്തുന്നു. വാഹനം പൂര്‍വ സ്ഥിതിയിലാക്കി ആര്‍ടി ഓഫിസിലെത്തി പിഴയില്‍ നിന്നു രക്ഷ നേടാമെന്ന് വിചാരിച്ചാല്‍ അതും നടക്കുന്ന കാര്യമല്ല. ചിത്രങ്ങളിലെ തെളിവു സഹിതം ഇ പോസ് മെഷീന്‍ മറുപടി പറയുന്നതാണ്. കഴിഞ്ഞ മാസം രൂപ മാറ്റം വരുത്തിയ 35 വാഹനങ്ങളാണ് ഇതുപോലെ പിടികൂടിയത് 5000 രൂപ വീതം പിഴ ഈടാക്കിയിട്ടുമുണ്ട്.

1.75 ലക്ഷം രൂപ ലഭിക്കുകയുണ്ടായി. വിവിധ നിയമലംഘനങ്ങള്‍ക്ക് ഒക്ടോബറില്‍ 53.35 ലക്ഷം രൂപ പിഴ ഈടാക്കിയതായി ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഡി.മഹേഷ് അറിയിക്കുകയുണ്ടായി. 1653 വാഹനങ്ങള്‍ പിടികൂടി. 1095 പേര്‍ ഹെല്‍മറ്റ് ധരിച്ചില്ല. 149 പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കാറില്‍ സണ്‍ ഫിലിം ഒട്ടിച്ച 123 പേര്‍ക്കും പിഴയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!