10 ഗ്രാം വീതമുള്ള ‘ മൂന്നു പൊതി’കൾ ; കോവിഡ് രോ ഗിക്കുള്ള പൊതിച്ചോറിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തി. 10 ഗ്രാം വീതമുള്ള 3 കഞ്ചാവ് പൊതികളാണ് പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡില്‍ രാവിലെയാണ് സംഭവം. വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സംശയം.
രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്ക് അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചശേഷം രോഗികള്‍ക്കു കൈമാറുകയാണ് പതിവ്.

