KSDLIVENEWS

Real news for everyone

തൃശൂരില്‍ ദലിത് വിദ്യാര്‍ഥിനിയെ സി.ഐ ക്രൂരമായി മര്‍ദിച്ചതായി പരാതി

SHARE THIS ON

തൃശൂര്‍: ദലിത് വിദ്യാര്‍ഥിനിയെ സി.ഐ മര്‍ദിച്ചതായി പരാതി. അതിരപ്പിള്ളിയിലാണ് സംഭവം. കൈക്കും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിരപ്പിള്ളി സി.ഐയായ ലൈജു മോന്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടി നിയമവിദ്യാര്‍ത്ഥിനി കൂടിയാണ്.

വിദ്യാര്‍ഥിനിയുടെ അച്ഛനും അമ്മയും അതിരപ്പള്ളിയില്‍ ഒരു തെരുവ് വഴിയോര കച്ചവടക്കാരാണ്. അവിടെ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസുണ്ടായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ സി.ഐ മഫ്തിയിലെത്തി അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യാന്‍ എത്തിയ സമയത്താണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായത്. അറസ്റ്റ് ചെയ്യാന്‍ വന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടിയെ എസ്.ഐ മര്‍ദിച്ചതെന്നാണ് ആരോപണം. എസ്.ഐ കൈകയില്‍ പിടിച്ച്‌ തിരിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിക്ക് കൈക്ക് പൊട്ടലുണ്ട്. നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയെ താന്‍ ഉപദ്രവിച്ചിട്ടില്ലെന്നാണ് സി.ഐ ലൈജു മോന്‍ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി എടുത്തിട്ടുണ്ട്. അതില്‍ താന്‍ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങള്‍ ഇല്ലെന്നാണ് സി.ഐ പറയുന്നത്. എന്നാല്‍ വീഡിയോ എടുത്തതിനാലാണ് സി.ഐ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. മര്‍ദനത്തെകുറിച്ച്‌ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!