KSDLIVENEWS

Real news for everyone

ആര്‍എസ്‌എസ്‌ എന്ന്‌ തെളിയിച്ചാല്‍ 
രാജിവയ്‌ക്കും , തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല : ഗവര്‍ണര്‍

SHARE THIS ON

ന്യൂഡല്‍ഹി: ആര്‍എസ്‌എസുകാരനാണെന്നു തെളിയിച്ചാല്‍ ഗവര്‍ണര്‍സ്ഥാനം രാജിവയ്ക്കുമെന്ന് ആരിഫ് മൊഹമ്മദ് ഖാന്‍. ഓഫീസില്‍ സംഘപരിവാര്‍ ബന്ധമുള്ളയാളെ നിയമിച്ചെന്ന് തെളിയിച്ചാലും രാജിവയ്ക്കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നും സ്വര്‍ണക്കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

കോടതിപരിഗണനയിലുള്ള വിഷയത്തില്‍ പ്രതി എഴുതിയ പുസ്തകം ഏറ്റുപിടിച്ച്‌ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയാണോയെന്ന് മാധ്യമ പ്രവര്ത്തകര് ചോദിച്ചപ്പോള്‍ ‘എങ്കില്‍ നിങ്ങള്‍ എനിക്കെതിരെ കേസ് കൊടുക്കൂ’ എന്നായി മറുപടി. തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല.

പ്രീതി പിന്‍വലിച്ചാലും മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അവകാശമില്ല എന്നറിയാം. പ്രധാനപ്പെട്ട വിഷയങ്ങളില്‍ താന്‍ വിളിച്ചാല്‍ മുഖ്യമന്ത്രി ഫോണെടുക്കാറില്ല. വൈസ് ചാന്‍സലര്‍മാരുടെ ശമ്ബളം തിരിച്ചുപിടിക്കാന്‍ നിലവില്‍ തീരുമാനമില്ല. വൈസ് ചാന്‍സലര്‍മാര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി തിങ്കളാഴ്ചവരെ നീട്ടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. പാര്‍ടി താല്‍പ്പര്യമുള്ള കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്നും അവര്‍ പുറത്തുപോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!