KSDLIVENEWS

Real news for everyone

പ്രതിയെ വിട്ടയക്കാന്‍ പോലീസിനോട് ശുപാര്‍ശ ചെയ്തതാര്; പരിക്കേറ്റ 6 വയസ്സുകാരനെ സന്ദര്‍ശിച്ച് സതീശന്‍

SHARE THIS ON

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് യുവാവ് ചവിട്ടിപ്പരിക്കേല്‍പിച്ച ആറുവയസ്സുകാരനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആശുപത്രിയിലെത്തി കണ്ടു. ഇതരസംസ്ഥാന സ്വദേശിയായ കുട്ടി, നിലവില്‍ തലശ്ശേരി താലൂക്ക് ആശുപത്രിയിലാണുള്ളത്.

കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടി തെറിപ്പിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് സതീശന്‍ പറഞ്ഞു. ഈ കുട്ടി ചാരിനിന്നാല്‍ കാറിന് വല്ലതും സംഭവിക്കുമോ? കേരളത്തിലാണ് ഇത് നടന്നതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!