KSDLIVENEWS

Real news for everyone

തീരദേശ ഹൈവേക്ക് ഭൂമി നൽകിയവർക്ക് മികച്ച പാക്കേജ്: മന്ത്രി റിയാസ്

SHARE THIS ON

നീലേശ്വരം ∙ തീരദേശ ഹൈവേയുടെ നിർമാണത്തിനായി സ്ഥലം വിട്ടുനൽകുന്നവർക്ക് മികച്ച പുനരധിവാസ പാക്കേജാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും സ്ഥലമെടുപ്പിനു ഭരണാനുമതി ലഭിച്ചതായും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നീലേശ്വരം കടിഞ്ഞിമൂല– മാട്ടുമ്മൽ റോഡിൽ നീലേശ്വരം പുഴയിൽ നബാർഡ് പദ്ധതിയിൽ നിർമിക്കുന്ന പാലത്തിന്റെ പണി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  രാജ്മോഹൻ ഉണ്ണിത്താൻ എംപി, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർമാരായ എം.കെ.വിനയരാജ്, റഫീഖ് കോട്ടപ്പുറം, എം.ബാലകൃഷ്ണൻ, എം.രാജൻ, മാമുനി വിജയൻ, പി.വിജയകുമാർ, എ.ജി.സി.ബഷീർ, സി.വി.സുരേഷ്, കെ.സി.പീറ്റർ, ഖാലിദ് കൊളവയൽ, കരീം ചന്തേര, ജെറ്റോ ജോസഫ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഷംസുദ്ദീൻ അരിഞ്ചിറ, സണ്ണി അരമന, എം.ജെ.ജോയ്, പി.ടി.നന്ദകുമാർ, സി.എസ്.തോമസ്, മാട്ടുമ്മൽ കൃഷ്ണൻ, പിഡബ്ല്യുഡി ബ്രിജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം.ഹരീഷ്, സൂപ്രണ്ടിങ് എൻജിനീയർ പി.കെ.രമ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി.എ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. നബാർഡ് പദ്ധതിയിൽ 13.92 കോടി എസ്റ്റിമേറ്റിലാണ് പാലം പണിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!