KSDLIVENEWS

Real news for everyone

വിദ്യാർഥികളുടെ യാത്രാക്ലേശം രൂക്ഷം; ട്രാൻ.ബസുകളിൽ യാത്രാനിരക്കിൽ ഇളവ് വേണമെന്ന് ആവശ്യം

SHARE THIS ON

കുമ്പള∙  വിദ്യാർഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായില്ല. ബസിന്റെ ഡോറിൽ തൂങ്ങിപ്പിടിച്ചും മറ്റുമാണ് വിദ്യാർഥികളുടെ സാഹസിക യാത്ര. മഞ്ചേശ്വരം മുതൽ ചെർക്കള വരെയുള്ള ദേശീയപാതയിൽ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റാതെയാണ് ഓടുന്നത്. ഇത് വിദ്യാർഥികളുടെ  യാത്രാദുരിതത്തിനിടയാക്കുന്നു. ബസ് കിട്ടാത്തത് മൂലം സമയത്തിന് സ്കൂളിലെത്താൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇത് രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നു. വിദ്യാർഥികൾ നേരിടുന്ന യാത്രാദുരിതം ജില്ലയിലെ വിദ്യാർഥി സംഘടനകൾ കണ്ടില്ലെന്ന് നടിക്കുന്നെന്ന ആരോപണമുണ്ട്. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ  5 വരെയും കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക്  യാത്രാനിരക്കിൽ സ്വകാര്യബസുകളിൽ നൽകുന്ന ഇളവ് അനുവദിച്ചു നൽകാനായാൽ വിദ്യാർഥികളുടെ യാത്രാദുരിതത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരമാവുമെന്നാണ് വിദ്യാർഥികളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!