KSDLIVENEWS

Real news for everyone

വീണ്ടും യാത്ര ദുസ്സഹം; ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാനപാതയിൽ നിറയെ കുഴികൾ

SHARE THIS ON

ബദിയടുക്ക: പരാതിയെ തുടർന്ന് കരാറുകാരനെ ഒഴിവാക്കിയിട്ടും തുടർന്നുള്ള പ്രവൃത്തിക്ക് ടെൻഡർ നടപടികളായില്ല. റോഡിലാകെ കുഴികളായതോടെ ഇത് വഴിയുള്ള യാത്ര ദുസ്സഹമായി. കിഫ്ബി പദ്ധതിയിൽ നടപ്പിലാക്കുന്ന ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിൽ ആദ്യഘട്ട നവീകരണത്തെ തുടർപ്രവൃത്തി നടത്താത്തിനാലാണു കരാറുകാരനെ ഒഴിവാക്കിയത്. കരാറുകാരൻ പ്രവൃത്തി തുടരാൻ തയാറാകാത്തതിനാലാണ്  ഒഴിവാക്കിയത്. കാസർകോട് മണ്ഡലത്തിൽ വരുന്ന 19.194 കിലോമീറ്റർ റോഡിന്റെ സെക്കൻഡ് ലെയർ ആയ ബിസിയും അനുബന്ധ പ്രവൃത്തികളുമാണു നടക്കാത്തത്. 

റോഡിന്റെ ഡിബിആർ പ്രവൃത്തി  പൂർത്തിയായ റോഡിന്റെ ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനാൽ പ്രതിഷേധം ശക്തമായിരുന്നു. ആദ്യത്തെ ലെയർ ഡിബിഎം പ്രവൃത്തി ശേഷം സെക്കൻഡ് ലെയർ 48 മണിക്കൂറിനുള്ളിൽ ചെയ്യേണ്ടതായിരുന്നു. ആദ്യ ഘട്ട ടാറിങ് തകർന്ന് ഇപ്പോൾ കുണ്ടുംകുഴിയുമായിരിക്കുന്നു. അപാകതയെ തുടർന്ന് കിഫ്ബി കരാറുകാരന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു.

പള്ളത്തടുക്ക, കാടമന, കെടഞ്ചി, നെക്രാജെ, ചെർളടുക്ക, ചേടികാന, എതിർത്തോട്, എടനീർ തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നെക്രാജെയിൽ മാത്രം പതിനഞ്ചോളം കുഴികൾ രൂപപ്പെട്ടിരുന്നു. ഇതു നാട്ടുകാർ കല്ലിട്ട് നികത്തിയിട്ടും വീണ്ടും രൂപപ്പെടുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുകയാണ്. 2018 ജൂലൈ 12ന് ടെൻഡറായ റോഡ് 2018 ഒക്ടോബർ 10നാണ് കരാറായത്. 2019 ഒക്ടോബർ 24 നാണ് പൂർത്തിയാക്കേണ്ടിയിരുന്നത്.

കരാറുകാരൻ  പ്രവൃത്തി പൂർത്തിയാക്കാത്താതിനാൽ നെല്ലിക്കട്ടയിൽ ഇതിനെതിരെ കർമസമിതി രൂപീകരിച്ചു അനിശ്ചിതകാല സമരം നടത്തിയിയിരുന്നു. ഈ അന്തർ സംസ്ഥാന പാത നവീകരിക്കാത്തതിനാൽ  യാത്രക്കാരുടെ ദുരിതങ്ങളുണ്ടാക്കിയിരുന്നു. സ്ഥലത്തെ പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് കരാറുകാരന് ഒരവസരം കൂടി നൽകിയിരുന്നുവെങ്കിലും നവീകരണ പ്രവൃത്തി തുടർന്ന് നടത്തിയില്ല. 

 2022 നവംബർ 30നായയിരുന്നു അവസാന കാലാവധി.ഇതിന്റെ കരാർ തുക 35,68,01,761രൂപയായിരുന്നു.ഇതിൽ 27,87,11193 രൂപയുടെ ബില്ലുകളാണ് കരാറുകാരന് കൈമാറിയതായും 78 ശതമാനം പ്രവൃത്തി പൂർത്തിയായതായും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമ സഭയിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎയെ അറിയിച്ചിരുന്നു.

ഇതേ റോഡിലെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉക്കിനടുക്ക മുതൽ കർണാടക അതിർത്തിയായ അഡ്ക്കസ്ഥല വരെയുള്ള 10 കിലോമീറ്ററിന്റെ പ്രവൃത്തി പൂർത്തിയിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലെ റോഡ് 2 കരാറുകാരാണ് ഏറ്റെടുത്തത്. റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി  പെട്ടെന്ന് നടത്താത്തതിനാലാണ് റോഡ് തകർന്നു കൊണ്ടിരിക്കുന്നത്.

പെട്ടെന്ന് റീടെൻ‌ഡർ നടത്തിയില്ലെങ്കിൽ റോഡ് പൂർണമായും തകരുമെന്നും റീടെൻഡർ നടത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും. റീടെൻഡർ നടത്തുന്നതിനുള്ള നിരന്തരം ശ്രമം നടത്തികൊണ്ടിരിക്കുകയാണെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!