പൊട്ടിത്തെറിച്ചവർ വിനീതരായി;
അഭ്യന്തര വിമർശകരുടെ മുനയൊടിച്ച് , അധീശത്വം നിലനിർത്തി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്ലിം ലീഗിലെ ആഭ്യന്തര വിമര്‍ശനങ്ങളുടെ മുനയൊടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന ഭാരവാഹികളുടെയും നിയമസഭ പാര്‍ട്ടിയുടെയും യോഗത്തില്‍ പൊട്ടിത്തെറിച്ചവര്‍ വിനീതരാകുന്നതിനും പ്രവര്‍ത്തകസമിതി സാക്ഷ്യംവഹിച്ചു. പോഷകസംഘടനകളില്‍ 20 ശതമാനം വനിത സംവരണം എന്ന പ്രഖ്യാപനം ഹരിത വിഷയം മറികടക്കാനാണെങ്കിലും മുസ്ലിം ലീഗില്‍ ഇല്ലാത്ത സംവരണം പോഷകസംഘടനയില്‍ ഏര്‍പ്പെടുത്തുന്നത് വനിത ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ചോദ്യംചെയ്തു.
പ്രവര്‍ത്തകസമിതി അംഗീകരിച്ച നയരേഖയില്‍ വനിത ലീഗിനെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്ബാട് വിമര്‍ശനം ഉയര്‍ത്തി. ”വനിത ലീഗ് പ്രവര്‍ത്തനം കാലോചിതവും ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായും മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്. മത, ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായി സംഘടനതലത്തില്‍ സ്ത്രീശാക്തീകരണത്തിന് വനിത ലീഗ് മുന്‍കൈയെടുക്കണം” എന്നീ പരാമര്‍ശങ്ങള്‍ പുരുഷന്മാര്ക്ക് ബാധകമല്ലേ എന്നായിരുന്നു ചോദ്യം. സംഘടന പ്രവര്ത്തനത്തിലാണെങ്കിലും മത, ധാര്‍മികബോധം സ്ത്രീകളുടെ മാത്രം ബാധ്യതയായി പരാമര്ശിക്കേണ്ടിയിരുന്നില്ലെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാന്‍ ജില്ലക്ക് പുറത്തുള്ളവരെ നിയോഗിക്കുന്നതിലെ അനൗചിത്യം പാറക്കല്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി. വിവിധ ജില്ല കമ്മിറ്റികളിലെ പ്രശ്നം പരിഹരിക്കാന്‍ നേതൃത്വം നേരിട്ട് ഇടപെടും. ജില്ലകളില്‍ നടക്കുന്ന നേതൃയോഗത്തിലാണ് നേതാക്കള്‍ പ്രശ്നങ്ങള്‍ കേള്‍ക്കുക. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടീം കാസര്‍കോട്, വയനാട്, തൃശൂര്‍, കോട്ടയം, കൊല്ലം ജില്ലകളില്‍ പങ്കെടുക്കും. ഇ.ടി. മുഹമ്മദ് ബഷീറിെന്റ നേതൃത്വത്തില്‍ കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഡോ. എം.കെ. മുനീറിെന്റ നേതൃത്വത്തില്‍ കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും പങ്കെടുക്കും

