‘മേയര്‍ നേരത്തേയും കത്ത് നല്‍കി’; ആര്യാ രാജേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍ നിയമന പട്ടിക നല്‍കാന്‍ മുന്‍പും ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത്.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മുന്‍പും കത്ത് നല്‍കിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. എന്നാല്‍, തന്റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഒന്നാം തീയതി താന്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്നും പരാതി നല്‍കുന്നതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ലിസ്റ്റ് വെച്ച് കേരളത്തില്‍ എവിടെയും നിയമനം നടന്നിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അത്തരത്തിലുള്ള വാദം പ്രതിപക്ഷം പോലും ഇതുവരെ ഉന്നയിച്ചിട്ടില്ല. അങ്ങനൊരു ലിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചിട്ടുമില്ല, ആരും കണ്ടിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളില്‍ വന്നതിനു ശേഷമാണ് കത്ത് കാണുന്നത്. ഇക്കാര്യത്തില്‍ മേയറുമായി സംസാരിക്കും. കത്ത് മേയറയച്ചത് തന്നെയാണോ അതോ വ്യാജമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആനാവൂര്‍ നാഗപ്പന്‍.
കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളില്‍ 295 ഒഴിവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് മേയര്‍ ആനാവൂര്‍ നാഗപ്പന് കത്തയച്ചത്. ഈമാസം ഒന്നാം തിയതി അയച്ച കത്തില് ‘സഖാവേ’ എന്നലഇ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒഴിവുകളിലേക്കുള്ള മുന്‍ഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും നല്‍കണമെന്നും കത്തില്‍ പറയുന്നു. കത്ത് ചോര്‍ന്നത് നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ നിന്നാണെന്നാണ് സൂചന. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകും.

