പ്രധാനമന്ത്രിയുടെ യാത്രയിലെ സുരക്ഷാവീഴ്ച: അന്വേഷിക്കാൻ മൂന്നംഗ കേന്ദ്രസംഘം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിലെ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്രസംഘം. കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറി സുധീര്‍ കുമാര്‍ സക്സേന അധ്യക്ഷനാകും. ഐബി ജോയിന്റ് ഡയറക്ടറും എസ്പിജി ഐജിയും അന്വേഷണ സംഘത്തിലുണ്ട്. ഫിറോസ്പുരിലെ സുരക്ഷാ മുന്നൊരുക്കങ്ങളില്‍ വന്ന പാളിച്ചകള്‍ കേന്ദ്രസംഘം വിലയിരുത്തും. TOP NEWS പ്രധാനമന്ത്രിയുടെ റോഡ് യാത്രയ്ക്ക് അനുമതി നൽകിയത് പഞ്ചാബ് ഡിജിപി: കേന്ദ്രം അതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷ ശക്തമാക്കാൻ നിർദേശിച്ച് ജനുവരി 1, 2, 4 തീയതികളിൽ പഞ്ചാബ് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഫിറോസ്പുരിൽ 42,750 കോടി രൂപ മുതൽമുടക്കുള്ള പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുന്നതിനായാണു പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് മേല്‍പ്പാലത്തിൽ 20 മിനിറ്റാണ് മോദി കുടുങ്ങിയത്.

