KSDLIVENEWS

Real news for everyone

കലബുര്‍ഗിയില്‍ ജനക്കൂട്ടത്തിന് നേരെ കത്തിവീശി ഭീകരാന്തരീഷം സൃഷ്ടിച്ച ഗുണ്ടാതലവനെ പൊലീസ് വെടിവെച്ച് വീഴ്ത്തി;

SHARE THIS ON

കലബുര്‍ഗി: കര്‍ണാടക കലബുര്‍ഗിയില്‍ ജനക്കൂട്ടത്തിന് നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാതലവനെ പൊലീസ് വെടിവെച്ച് വീഴ്ത്തി. കലബുര്‍ഗി ചൗക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മാര്‍ക്കറ്റ് ഏരിയയിലാണ് ഗുണ്ടാതലവന്‍ ഫസല്‍ കത്തി ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസ് സംഘത്തിന് നേരെയും ഫസല്‍ കത്തിവീശി. ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഇതൊന്നും വകവെക്കാതെ ഫസല്‍ ഒരു മണിക്കൂറിലധികം നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. അവസാനം, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫസലിന്റെ കാലില്‍ രണ്ടുതവണ വെടിവച്ചു. കുഴഞ്ഞുവീണതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ സ്വകാര്യാസ്പപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
ഫസല്‍ കത്തി വീശുന്ന വീഡിയോ പൊലീസ് ചിത്രീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!