സ്ട്രൈകേഴ്സ് ലെജൻഡ് ചാമ്പ്യന്മാരായി

ദമ്മാം: സൈഹാത് സ്ട്രൈകേഴ്സ് പ്രീമിയർ ലീഗ് സീസൺ 8ന് ആവേശകരമായ പരിസമാപ്തി.
ലെജൻഡ്, റോയൽ, ആർമി എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ലെജൻഡ് സ്ട്രൈകേഴ്സ് ചാമ്പ്യന്മാരായി.
ആവേഷകരമായ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായ മുഹമ്മദ് ഉള്ളാളിന്റെ വെടിക്കെട്ട് ബാറ്റിംങ്ങിൽ, റോയൽ സ്ട്രൈക്കേഴ്സിനെ 6വിക്കറ്റിന് തകർത്താണ് ലെജൻഡ് കപ്പടിച്ചത്.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച നൗഫൽ മലപ്പുറം മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുത്തു, സക്കു കൂടുതൽ വിക്കറ്റ് നേടുകയും ചെയ്തു.
വിജയികൾക്കുള്ള ട്രോഫി ബിജു അബാദി വിതരണം ചെയ്തു.
അമീർ സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.

