പീഡന പരാതി; പി.സി ജോര്‍ജിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: പീഡനശ്രമക്കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് പരാതിക്കാരി സമര്‍പ്പിച്ച ഹരജില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി നോട്ടീസയച്ചു. സോളാര്‍ കേസ് പ്രതിയായ പരാതിക്കാരി സമര്‍പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത് എന്നാണ് പരാതിക്കാരിയുടെ വാദം. ജോര്‍ജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകള്‍ പൊലീസ് ചുമത്തിയില്ലെന്നും ഹരജിയിലുണ്ട്. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
ജാമ്യം നല്‍കിയ കീഴ്ക്കോടതി നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതിക്കാരി ഹരജി നല്‍കിയത്. പി.സി ജോര്‍ജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകള്‍ പൊലീസ് ചുമത്തിയില്ലെന്നും മ്യൂസിയം എസ്.എച്ച്.ഒ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

