KSDLIVENEWS

Real news for everyone

മകൻ വാഹനാപകടത്തിൽ മരിച്ചു; വാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

SHARE THIS ON

തിരുവനന്തപുരം∙ മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ മാതാവാണ് കിണറ്റിൽ ചാടി മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാംപസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് പിജി വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം അറഫയിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് (28) മരിച്ചിരുന്നു. എന്നാൽ മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിക്കാതെ ബന്ധുക്കൾ ഇന്നലെ വൈകിട്ട് കഴകൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി.

രാത്രിയോടെ മകന്റെ മരണവാർത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. എംവിഎസ്‌സി അവസാനവർഷം വിദ്യാർഥിയായിരുന്നു സജിൻ മുഹമ്മദ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!