ഹെൽമറ്റ് ധരിക്കാത്തവർക്ക് പെട്രോൾ ഇല്ല ; കൊൽക്കത്തയിൽ വീണ്ടും നിയമം

കൊല്‍ക്കത്ത: ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്കു പെട്രോള്‍ നല്‍കില്ല. ഇത് സംബന്ധിച്ച നിയമം 8 മുതല്‍ കൊല്‍ക്കത്തയില്‍ വീണ്ടും പ്രാബല്യത്തില്‍ വരും.
കൊല്‍ക്കത്ത പൊലീസിന്റെ അധികാരപരിധിയിലുള്ള ഒരു പെട്രോള്‍ പമ്ബും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ പെട്രോള്‍ നല്‍കരുതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അനൂജ് ശര്‍മ ഉത്തരവിറക്കി. 60 ദിവസത്തേക്കാണ് നിയന്ത്രണം..

