കര്‍ണാടകയില്‍ ഡികെ ‘എഫക്ട്’ വീണ്ടും; ബിജെപി വിട്ട് 3 മുന്‍ എംഎല്‍എമാര്‍

“ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ ബിജെപിക്കു വീണ്ടും തിരിച്ചടി. മൂന്നു മുന്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചാമരാജ് ജില്ലയില കൊല്ലഗല്‍ എംഎല്‍എയായിരുന്ന നഞ്ചുണ്ട സ്വാമി, ബെംഗളുരു റൂറല്‍ ജില്ലയിലെ ദൊഡബല്ലാപുരയില്‍നിന്നുള്ള നരസിംഹ സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹരന്‍ ജ്ഞാനപുര എന്നിവരാണു കോണ്‍ഗ്രസിലെത്തിയത്. പിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂവരുടെയും പാര്‍ട്ടി പ്രവേശനം. നേരത്തെ വൊക്കലിഗ നേതാവും യുവജന – കായിക വകുപ്പ് മന്ത്രിയുമായ കെ.സി.നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്നg പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഗൗഡയുടെ വരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അതു തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ജെഡിഎസിന്റെ കെ.എം.ശിവലിംഗ ഗൗഡ എംഎല്‍എയ്ക്കും നിലവില്‍ കോണ്‍ഗ്രസ് പ്രേമമുണ്ട്. താഴെത്തട്ടില്‍ പിടിപാടുള്ള ശിവലിംഗയ്ക്കാണു കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്

