ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം; 15 പേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 15 മരണം. തലസ്ഥാനത്തെ ബഹുനില കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിൽ സ്‌ഫോടനമുണ്ടായത്. നിരവധി ഓഫീസുകളും കടകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനകാരണം വ്യക്തമല്ല

