KSDLIVENEWS

Real news for everyone

ഞാന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല, പുറത്താക്കല്‍ തീരുമാനം ഉടന്‍; കെ സുധാകരന്‍

SHARE THIS ON

കെവി തോമസിനെ പുറത്താക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരന്‍ പറഞ്ഞു. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.

സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെ സുധാകരന്‍റെ മുന്നറയിപ്പിനെ തള്ളിയാണ് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. എഐസിസി അംഗമായ തന്നെ പുറത്താക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കള്‍ക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച്‌ ഒന്നിച്ചു പ്രവ‍ര്‍ത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാന്‍ ആണെന്നും കെവി തോമസ് പറഞ്ഞു. അതേസമയം അച്ചടക്ക നടപടിയില്‍ കെപിസിസി തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!