കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി

കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടില്‍ നിന്നെത്തിയ ലോറിയില്‍ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പ്രത്യേക സംഘമാണ് രാവിലെ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനയാണ് ജില്ലയില്‍ പുരോഗമിക്കുന്നത്.

