KSDLIVENEWS

Real news for everyone

പെർള ചെക്പോസ്റ്റ് ഒഴിവാക്കാൻ അമിത ഭാരം കയറ്റിയ ചരക്കുലോറികൾ ചെറുവഴികളിലൂടെ പോകുന്നു; നടുബയലിൽ ലോറികൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

SHARE THIS ON

പെർള: ചെർക്കള –കല്ലടുക്ക അന്തർ സംസ്ഥാന പാതയിലൂടെ കർണാടകയിൽ നിന്നും ജില്ലയടക്കമുള്ള ചരക്കുകയറ്റി പോകുന്ന ലോറികൾ പെർളയിലെ ആർടിഒ ചെക്ക് പോസ്റ്റ് ഒഴിവാക്കാൻ ചെറുറോഡിലൂടെ പോകുന്നത് 10 കിലോമീറ്റർ. കറങ്ങാതെ ചെക്ക് പോസ്റ്റ് കടന്നു പോകാൻ വേണ്ടത് 1 കിലോമീറ്റർ. നിരനിരയായി ഈ വാഹനങ്ങൾ അമിത ഭാരം കയറ്റിയാണ്  3 കിലോമീറ്റർ വീതിയുള്ള  ഉൾറോഡിലൂടെ 9 മീറ്റർ വീതിയുള്ള റോഡ് ഒഴിവാക്കി പോകുന്നത്.

രാത്രിയും പകലും  നിരന്തരം ഇത് വഴിപോകുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നതിനാൽ മഖ്യമന്ത്രിക്കും കലക്ടർക്കും എൻമകജെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൗദാബി ഹനീഫയാണ് പരാതി നൽകിയത്. കർണാടകയിൽ നിന്ന്  അന്തർ സംസ്ഥാന പാതയിലൂടെ വരുന്ന ചരക്ക് വാഹനങ്ങളാണ് ടൗണിലെത്തി പൂവനടക്ക റോഡിൽ കയറി ഈ റോഡിൽ നിന്നു നടുബയൽ റോഡിൽ കയറി സീതാംഗോളി ഇഡിയടുക്ക റോഡിലൂടെ ഇടിയടുക്കയിലെത്തി ഇവിടെ നിന്ന് ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിലേക്ക് വീണ്ടും കയറി ബദിയടുക്ക,ചെർക്കള,കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതായാണ് പരാതി ഉയർന്നിട്ടുള്ളത്. ചെക്ക് പോസ്റ്റ് കടക്കാതെ പോകുന്നതിനാണ് ഈ കറക്കം.മുൻപ് ഇത് വഴി പോകുന്നത് നാട്ടുകാർ തടഞ്ഞതോടെ നിർത്തിയിരുന്നു.ഈ ഓണത്തിനു മുൻപാണ് വീണ്ടും തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!