കത്ത് വിവാദം: ധാരണയായത് ക്ലിഫ് ഹൗസില്‍; പരസ്യപ്രതികരണം മുഖ്യമന്ത്രിയെ കണ്ടശേഷം

തിരുവനന്തപുരം: കടുത്തരാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നല്‍കിയെന്ന പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്തെത്തിയത്. നേതാക്കളെയും മുഖ്യമന്ത്രിയെയുംകണ്ട് ചര്‍ച്ചനടത്തിയശേഷമാണ് പരസ്യപ്രതികരണത്തിന് മേയര്‍ തയ്യാറായത്.
പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണവും പൊതുസമൂഹത്തിലെ ചര്‍ച്ചകളും പാര്‍ട്ടിയെയും മേയറെയും സമ്മര്‍ദത്തിലാക്കിയ സാഹചര്യത്തിലാണ്, വിവാദത്തിന്റെ രണ്ടാം ദിവസം പരാതിയുമായി മേയറെത്തിയത്.

