KSDLIVENEWS

Real news for everyone

പാമ്ബിനെ ഓടിക്കാന്‍ തീയിട്ടു, 13 കോടി രൂപയുടെ വീട് കത്തി നശിച്ചു

SHARE THIS ON

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആളുകള്‍ ഏതറ്റം വരെയും പോകാറുണ്ട്. ആ ശ്രമങ്ങള്‍ ചിലപ്പോള്‍ വലിയ നഷ്ടം വരുത്തി വയ്ക്കാനും സാധ്യതയുണ്ട്.

അത്തരമൊരു സംഭവമാണ് അമേരിക്കയിലെ മെറിലാന്റില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍. വീട്ടിനുള്ളില്‍ കയറിയ പാമ്ബുകളെ ഓടിക്കാന്‍ (Snake Infestation) പുകയിട്ടതാണ് മെറിലാന്റ് (Maryland) സ്വദേശി,എന്നാല്‍ സംഭവിച്ചതോ 10000 സ്ക്വയ‍ഫീറ്റുള്ള വീട് അ​ഗ്നിക്കിരയായി (House Burned).

പാമ്ബുകള്‍ ഇയാള്‍ക്ക് നിരന്തര ശല്യമായിരുന്നു. ശല്യം സഹിക്കാതായപ്പോള്‍ പുകയിട്ട് പാമ്ബുകളെ ഓടിക്കാനായിരുന്നു ശ്രമം. എന്നാല്‍ കൂട്ടിയിട്ട ചവറുകള്‍ക്ക് സമീപത്തുവച്ചാണ് ഇയാള്‍ പുകയിട്ടത്. ഇത് ആളിപ്പട‍ര്‍ന്നു. ഇത് വീട്ടിലെ ബാക്കി വസ്തുക്കളിലേക്കും പടരുകയും വീട് മൊത്തത്തില്‍ തീപിടിക്കുകയുമായിരുന്നു.

ട്വിറ്ററിലൂടെ തീ പട‍ന്ന വീടിന്റെ നിരവധി ചിത്രങ്ങലാണ് പ്രചരിക്കുന്നത്. എനാനല്‍ വീട്ടിനുള്ളിലുണ്ടായിരുന്ന പാമ്ബുകള്‍ പോയോ എന്ന് വ്യക്തമല്ല. അഗ്നിബാധയില്‍ ആ‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോ‍‍ര്‍ട്ടുകള്‍. തീ പിടുത്തത്തില്‍ 7.52 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 13.55 കോടി രൂപയ്ക്കാണ് നിലവിലെ ഉടമ അടുത്തകാലത്തായി ഈ വീട് വാങ്ങിയത്

പാമ്ബുകളെ പിടികൂടാന്‍ മറ്റ് പല സുരക്ഷിത മാ‍ര്‍ഗങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് ഇത്തരമൊന്ന് ചെയ്തതെന്ന് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. എന്റെ വീട്ടിലും പാമ്ബുകളെ കാണാറുണ്ട്. അവയെ പിടികൂടി വിട്ടയക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ എന്റെ വീടിനന് ഇതുവരെ തീയിട്ടിട്ടില്ല – ഒരു ട്വിറ്റ‍ ഉപയോക്താവിന്റെ കമന്റാണ്. പാമ്ബ് പിടിക്കുന്നവരെ വിളിച്ചാല്‍ മതിയായിരുന്നില്ലേ എന്ന് വേറെ ചില‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!