KSDLIVENEWS

Real news for everyone

അരുണാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികര്‍ മരിച്ചു

SHARE THIS ON

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട ഏഴ് സൈനികർ മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. കാമെങ് സെക്ടറിലുണ്ടായ ഹിമപാതത്തിൽ ഫെബ്രുവരി ആറിനാണ് സൈനികർ കുടുങ്ങിയത്. മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും സൈന്യം ഔദ്യോഗികമായി അറിയിച്ചു.

വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനത്തിന് പ്രത്യേക ദൗത്യംഘത്തെ നിയോഗിച്ചിരുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസമായി മോശം കാലാവസ്ഥയും മഞ്ഞ് വീഴ്ചയുമുണ്ടെന്നും സൈന്യം പ്രസ്താവനയിൽ അറിയിച്ചു. പട്രോളിങ്ങിനിടെയാണ് സൈനികർ അപകടത്തിൽപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!