പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വീഴ്ത്തി ഇന്ത്യ; തകര്‍ത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങള്‍

പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അല്‍പ്പ സമയത്തിന് മുൻപ് ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് നടപടി.
ജമ്മുവിലെയും പഞ്ചാബിലെയും സൈനികള്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍കൊപ്പം ഡ്രോണ്‍കള്‍ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോണ്‍ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം. 16 ഡ്രോണുകളാണ് ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് എന്നാണ് വിവരം. ജമ്മു സർവകലാശാലയ്ക്ക് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു.
അതിനിടെ, ജയ്‌സാല്‍മീറിലും സ്‌പോടനം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അമൃസറിലും ബ്ലാക്ക് ഔട്ട്. കുപ്‌വാരയില്‍ ഷെല്ല് ആക്രമണവും, ഉധംപൂരില്‍ ഡ്രോണ്‍ ആക്രണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രചൗരിയിലെ നിയന്ത്രണരേഖയില്‍ വെടിവെപ്പ്. പാകിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്തുനിന്നാണ് പ്രകോപനം. പത്താൻകോട്ടിലെ വ്യോമതാവളത്തിന് തകരാറുകള്‍ ഇല്ല. പുഞ്ചില്‍ പാക് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍.
ശ്രീനഗർ എയർപോർട്ട് ഹൈ അലർട്ടിലാണ്. എയർ ഡിഫൻസ് സിസ്റ്റം ആക്ടിവേറ്റ് ചെയ്തു. ശ്രീനഗർ ലക്ഷ്യമിട്ട് ഡ്രോണ്‍ എത്തിയതായും വിവരമുണ്ട്. ജലന്ധറിലും ജൈസാല്‍മീറിലും ഡ്രോണുകള്‍ വെടിവെച്ചിട്ടു. പൂഞ്ച്, താങ്ധർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയില്‍ വെടിവയ്പ്പ്. പാക് അതിർത്തി ജില്ലകളില്‍ എല്ലാം ബ്ലാക് ഔട്ട്.

