കര്‍ണാടകയില്‍ വാഹനാപകടം: നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

നീലേശ്വരം: കര്‍ണാടകയിലെ മുരുഡേശ്വരയിലുണ്ടായ വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശിയില്‍ വിമുക്ത ഭടനായ യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ ഗായത്രി വിമുക്തഭടന്‍ സത്യനാഥ് ദമ്പതികളുടെ മകന്‍ സാഗര്‍നാഥ് (44) ആണ് മരിച്ചത്.
സഹപാഠിയും സുഹൃത്തുമായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പടിഞ്ഞാറ്റം കൊഴുവലിലെ ടി വി അവിനാഷ്, ഭാര്യ നീതു, നാല് വയസ്സുള്ള മകള്‍ ആവണി, ഭാര്യാ മാതാവ് ജാനകി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മംഗ്ലൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീര്‍ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.

