KSDLIVENEWS

Real news for everyone

സഫലം ഫാം കാർണിവൽ: കാൽനാട്ടൽ കർമ്മം നിർവഹിച്ചു

SHARE THIS ON

പിലിക്കോട്: ഈ മാസം 20 മുതൽ മാർച്ച് 1 വരെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ‘സഫലം – ആർ.എ.ആർ.എസ് ഫാം കാർണിവൽ – 2023’ ന്റെ ഭാഗമായുള്ള കാൽനാട്ടൽ കർമ്മം നടന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ലോക്‌‍സഭാ മണ്ഡലം മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്രം മേധാവി ഡോ.ടി വനജ, അസിസ്റ്റന്റ് പ്രൊഫസർ ഡോ.സഞ്ജു ബാലൻ, മുൻ തൃക്കരിപ്പൂർ എം.എൽ.എ കെ.കുഞ്ഞിരാമൻ, വാർഡ് മെമ്പർ അജിത, അസിസ്റ്റന്റ് പ്രൊഫസർ ക്രിസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രസീത കുമാരി, ബജിത്ത്, പ്രമീള, രേഷ്ണ എന്നിവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!