KSDLIVENEWS

Real news for everyone

കുളിക്കുന്നതിനിടെ പയശ്വിനി പുഴയിൽ മുങ്ങിത്താഴുകയായിരുന്ന 11 വയസ്സുക്കാരനെ ആത്മധൈര്യത്തോടെ അതിസാഹസികമായി രക്ഷപ്പെടുത്തിയ എട്ട് വയസ്സുക്കാരനായ മുഹമ്മദ് ഹിബത്തുള്ള നാടിന്റെ അഭിമാനമായി

SHARE THIS ON

പള്ളങ്കോട് : കുളിക്കുന്നതിനിടെ പയശ്വിനി പുഴയിൽ മുങ്ങിത്താഴുകയായിരുന്ന 11 വയസ്സുക്കാരനെ ആത്മധൈര്യത്തോടെ അതിസാഹസികമായി രക്ഷപ്പെടുത്തിയ എട്ട് വയസ്സുക്കാരനായമുഹമ്മദ് ഹിബത്തുള്ള നാടിന്റെ അഭാമാനമായി.

ഇബ്രാഹീം നഈമി , ബുഷ്റ എന്നീ ദമ്പതികളുടെ മകനും ,സർ സയ്യിദ് എൽ പി സ്കൂൾ , ഹയാത്തുൽ ഇസ്ലാം സുന്നീ മദ്റസയിലും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് ഹിബത്തുള്ള .കേരളാ മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പള്ളങ്കോട് യുണിറ്റിന്റെ നേതൃത്വത്തിൽ എസ് വൈ എസ് സാമുഹികം പ്രസിഡന്റ്സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഹിബത്തുള്ളയെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!