കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചു പോകാൻ അവസരമൊരുക്കണം ; അഷ്‌റഫ് കർള

സർ
വിഷയം: പ്രവാസികൾക്ക് ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് മടങ്ങുവാനുള്ള യാത്ര സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച്
കോവിഡിന്റെ പ്രതിസന്ധി രൂക്ഷമായതിനാൽ വിവിധ രാജ്യങ്ങൾ യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണല്ലോ? വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പല ഇൻഡ്യക്കാർക്കും ഇത് വലിയ തിരിച്ചടി ആയിരിക്കുകയാണ്. രോഗ വ്യാപനത്തിന്റെയും മരണ നിരക്കിന്റെയും അടിസ്ഥാനത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത് കോവിഡിനെതിരെ വാക്സിൻ സ്വീകരിച്ച പ്രവാസികൾക്കും തിരിച്ചടി ആയിരികുകയാണ്. മാത്രവുമല്ല യുഎഇ പോലുള്ള രാജ്യങ്ങളിൽ സ്കൂളുകളിൽ വേനലവധി ആരംഭിച്ചിട്ടും യാത്രാ വിലക്ക് തുടരുന്നത് പല കുടുംബങ്ങളെയും നാട്ടിലേക്കുള്ള മടക്കം നീട്ടി വെക്കാൻ നിർബന്ധിതരാവുകയാണ്. നിലവിൽ ഖത്തർ, ബഹറൈൻ എന്നിവിടങ്ങളിലെ താമസ വിസയുള്ളവർക്ക് പ്രവേശന ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ യാത്രാ വിലക്ക് മാസങ്ങളായി തുടരുകയാണ്. പക്ഷെ ഇൻഡ്യക്കാർക്ക് ഇളവുള്ള രാജ്യങ്ങളിലേക്ക് തിരിച്ച് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ് യാത്രാവിലക്ക് കൊണ്ട് സംജാതമായിരിക്കുന്നത്.
നിർഭാഗ്യവശാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രവാസികൾക്ക് ആത്മധൈര്യമോ പിൻബലമോ നൽകുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ല. വാക്സിൻ ഡോസ് പൂർണ്ണമായും എടുത്തവർക്കും തിരിച്ചെത്താത് ജോലി തുടരുന്നതിനെ തന്ന ബാധിക്കുകയും ചെയ്യുന്നത് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായി കാണുന്നമില്ല.
ആയതിനാൽ പ്രവാസികളുടെ വിശിഷ്യ കേരളത്തിന് അന്നമൂട്ടുന്ന ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള യാത്രാ തടസ്സം നീക്കി കിട്ടാനും ആയതിന് കേന്ദ്ര ഗവൺമെന്റ് വിദേശ രാജ്യങ്ങളുമായി സംസാരിച്ച് സത്വര നടപടികൾ കൈകൊള്ളാൻ വേണ്ടിയും താങ്കൾ ഇടപെടണെന്ന് ബഹുമനത്തോടെ അപേക്ഷിക്കുന്നു.

