KSDLIVENEWS

Real news for everyone

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍; വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചു

SHARE THIS ON

തിരുവനന്തപുരം | വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു.

ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവി രാമനാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. ബി ജി ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് ഐ പി എസ് എന്നിവര്‍ അംഗങ്ങളാണ്.

ബസ് ചാര്‍ജ് കൂട്ടിയപ്പോള്‍ അതിനോടൊപ്പം കണ്‍സഷന്‍ നിരക്കും വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും നിലവിലുള്ള കണ്‍സെഷന്‍ നിരക്ക് തുടരുവാനായിരുന്നു സര്‍ക്കാര്‍ നിലപാടെടുത്തത്. വിഷയം പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനും തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!