KSDLIVENEWS

Real news for everyone

ഭരണഘടന ആക്രമിക്കപ്പെടുന്നു, വോട്ടവകാശം നഷ്ടപ്പെടും: ബിജെപിയെ കൂടുതല്‍ ശക്തമാക്കാന്‍ അനുവദിക്കരുതെന്ന് അഖിലേഷ് യാദവ്

SHARE THIS ON

കനൗജ്: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും ബിജെപി തുരങ്കം വയ്ക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയെ കൂടുതല്‍ ശക്തമാകാന്‍ അനുവദിച്ചാല്‍ ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടും. ചൈനയിലെയും റഷ്യയിലെയും തെരഞ്ഞെടുപ്പ് സമ്ബ്രദായത്തെ പരാമര്‍ശിച്ച്‌ വോട്ടെടുപ്പ് നടക്കാത്ത ചില രാജ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അയല്‍രാജ്യമായ ചൈനയില്‍ എന്തെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ? അപ്പുറത്തേക്ക് പോയാല്‍ റഷ്യയില്‍ എന്തെങ്കിലും തെരഞ്ഞെടുപ്പുണ്ടോ? പാകിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്കിഷ്ടമുള്ളവരെ അധികാരത്തില്‍ കൊണ്ടുവരുകയും ചെയ്യുന്നു. മ്യാന്‍മറിലും പരിസരത്തും എന്തെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ? അതിനാല്‍ നാം ജാഗ്രത പാലിക്കണമെന്ന് അഖിലേഷ് പറഞ്ഞു.

പിന്നോക്ക ജാതിക്കാരുടെയും ദളിതരുടേയും വോട്ട് ബിജെപിക്ക് ആവശ്യമാണ്. എന്നാല്‍ അവര്‍ക്ക്‌ അര്‍ഹമായതൊന്നും തന്നെ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും അഖിലേഷ് ആരോപിച്ചു. നിങ്ങളുടെ തൊഴിലുകള്‍ ഇല്ലാതാക്കുന്നു. ഭരണഘടനയും ആക്രമിക്കപ്പെടുന്നു. ഇവര്‍ കൂടുതല്‍ ശക്തമായാല്‍ നിങ്ങളുടെ വോട്ടവകാശം വരെ നഷ്ടപ്പെടും. ഇത് തമാശയായി കാണരുതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിലെ ഇപ്പോഴത്തെ ഭരണത്തെ വ്യവസായികളുടെ സര്‍ക്കാരെന്ന് വിശേഷിപ്പിച്ച അഖിലേഷ്, ഈസ്റ്റ് ഇന്ത്യാ കമ്ബനി ഇന്ത്യയില്‍ വന്നത് ബിസിനസ്സ് ചെയ്യാനാണെന്നും എന്നാല്‍ പിന്നീട് ബ്രിട്ടീഷുകാര്‍ കമ്ബനിയെ സര്‍ക്കാരാക്കി മാറ്റുന്ന നിയമം പാസാക്കിയെന്നും പറഞ്ഞു. ഇന്ന് ഇന്ത്യയുടെ സ്വത്തുക്കള്‍ ബിജെപിക്കാര്‍ വില്‍ക്കുന്നു. അവര്‍ രാജ്യം മുഴുവന്‍ വ്യവസായികള്‍ക്ക് നല്‍കി. കുറച്ച്‌ നാള്‍ കൂടി കഴിഞ്ഞാല്‍ നിങ്ങളെയും അടിമകളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!