കോഴിക്കോട് ബസ് സ്റ്റാന്‍ഡ് മാറ്റം: കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 1.33 കോടി രൂപ

കോഴിക്കോട്: കെട്ടിട ബലക്ഷയം മാറ്റാന്‍ കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മാറ്റുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നഷ്ടം 1.33 കോടി രൂപ. പാവങ്ങാേട്ടക്ക് ബസ് ഡിപ്പോ മാറ്റുന്നതുമൂലം അധിക ദൂരം ബസ് ഓടുേമ്ബാള്‍ 100 ബസുകള്‍ക്ക് 75 ലക്ഷം രൂപ ഡീസല്‍ ഇനത്തില്‍ മാത്രം ചെലവുവരുമെന്ന് മേഖല ഓഫിസ് ഏറ്റവും പുതുതായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നടക്കാവ് മേഖല വര്‍ക്ഷോപ്പില്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കാനും ചെലവു വരും.
ഗാരേജ് നിര്‍മാണം, ഓഫിസ് മാറ്റം, യാര്‍ഡ് നിര്‍മാണം, സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ്മാറ്റം തുടങ്ങിയ ഇനങ്ങളിലുള്ള ചെലവടക്കമാണ് 1.33കോടി രൂപ അധികച്ചെലവ്. സര്‍വിസ് അലേങ്കാലമാകുന്നതോടെയുണ്ടാകുന്ന വരുമാനനഷ്ടം ഇതില്‍പെടില്ല. കോവിഡ് കാലത്തിനു മുമ്ബുള്ള വരുമാനത്തിലേക്ക് കോഴിക്കോട് ഡിപ്പോ എത്തിയിരുന്നു. ബസ് സര്‍വിസുകള്‍ കൃത്യമായി ഒരിടത്തുനിന്ന് നടത്തിയതോടെ യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന അവസ്ഥയിലെത്തി. മലബാറില്‍ ഏറ്റവും കുടുതല്‍ വരുമാനം നല്‍കുന്ന ഡിപ്പോയാണിത്.
ബസുകള്‍ പല ഭാഗത്തുനിന്ന് സര്‍വിസ് നടത്തുന്നതോടെ ഈ വരുമാനം വലിയതോതില്‍ കുറയുമെന്ന് കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ പറയുന്നു. ദീര്‍ഘദൂര ബസുകള്‍ മാവൂര്‍ റോഡിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലേക്കും മലയോര മേഖലയിലേക്കുള്ള ബസുകള്‍ മാനാഞ്ചിറയിലും ക്രമീകരിക്കാനാണ് പദ്ധതി.
പൊതുവെ സാമ്ബത്തികമായി നടുവൊടിഞ്ഞുകിടക്കുന്ന കെ.എസ്.ആര്‍.ടിസിയെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നതാണ് പുതിയ പ്രതിസന്ധി. മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാന്‍ഡും വ്യാപാരസ്ഥാപനങ്ങളും ഇവിടെനിന്ന് മാറ്റി ബലപ്പെടുത്തല്‍ വേണമെന്ന് നിര്‍ദേശം വന്നത്.
ബസ് സ്റ്റാന്‍ഡ് രണ്ടാഴ്ചക്കകം മാറ്റാന്‍ സെപ്റ്റംബര്‍ 23ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നുവെങ്കിലും മറ്റൊരു വിദഗ്ധ സമിതി ഐ.ഐ.ടി റിപ്പോര്‍ട്ട് പരിശോധിക്കണമെന്ന ആവശ്യമുയരുകയായിരുന്നു.
റിപ്പോര്‍ട്ടില്‍ ദൂരൂഹത ആരോപിക്കപ്പെടുകയും കെട്ടിടം വാടകക്കെടുത്ത അലിഫ് ബില്‍ഡേഴ്സിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണമുയര്‍ന്നതോടെയാണ് ഒഴിപ്പിക്കല്‍ നടപടികളില്‍ മെല്ലപ്പോക്ക് തുടങ്ങിയത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

