വൈദ്യുതി കുടിശികയെത്തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ചു;സിഐടിയു നേതാവ് അറസ്റ്റില്‍

ആലപ്പുഴ: വൈദ്യുതി കുടിശ്ശിക (electricity bill arrears)അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ ലൈന്‍മാനെ ആക്രമിച്ച കേസില്‍ സിഐടിയു (citu)മാന്നാര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.ജി.മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
രണ്ടു മാസത്തെ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മാന്നാര്‍ വൈദ്യുതി ഓഫീസിലെ ജീവനക്കാരായ ഉത്തമന്‍, വിജയന്‍, അമര്‍ജിത് എന്നിവര്‍ മനോജിന്റെ വീട്ടില്‍ എത്തിയത്. വൈദ്യുതി വിച്ഛേദിക്കാന്‍ ആയി മീറ്ററിന് അടുത്തേക്ക് പോകാന്‍ ശ്രമിക്കുമ്ബോള്‍ ലൈന്‍മാന്‍ ആയ ഉത്തമന്റെ കൈപിടിച്ചു തിരിക്കുകയും അടിക്കുകയും ചെയ്തു എന്നാണ് പരാതി. മൊബൈല്‍ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു. തുടര്‍ന്ന് വെട്ടുകത്തിയുമായി എത്തിയപ്പോള്‍ മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു. എഐടിയുസി യൂണിയന്‍ അംഗമാണ് പരിക്കേറ്റ ഉത്തമന്‍.

