മഞ്ചേശ്വരത്ത് സിപിഎമ്മിൽ തീരുമാനമായില്ല; ജയാനന്ദയെ സ്ഥാനാർഥിയാക്കുന്നതിൽ ഭിന്നത

മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ അവസാനവട്ട ശ്രമവുമായി സിപിഎം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദയെ സ്ഥാനാര്‍ഥിയാക്കുന്നതിലെ എതിര്‍പ്പ് മറികടക്കാന്‍ ഇന്ന് വീണ്ടും മണ്ഡലം കമ്മിറ്റി യോഗം ചേരും. തീരുമാനമായില്ലെങ്കില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇന്ന് സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കില്ലhttps://players.brightcove.net/5574321162001/SkWtgJFgRb_default/index.html?videoId=6238375213001&playsinline=true
മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ജയാനന്ദയ്ക്കെതിരെ കാര്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇന്നലെ ഉപ്പളയില്‍ കന്നഡയിലും മലയാളത്തിലുമായി ജയാനന്ദയ്ക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ഡലം കമ്മിറ്റിയിലും എതിര്‍പ്പുണ്ടായതോടെയാണ് പാര്‍ട്ടി മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തത്.
മുസ്‍ലിം ലീഗിലും എന്‍ഡിഎയിലുമുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തിലുള്ള സ്ഥാനാര്‍ഥിയല്ല ജയാനന്ദയെന്നാണ് ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം അപ്പോഴും ജയാനന്ദയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം എതിരായതോടെയാണ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റിന് വിട്ടത്.
എന്നാല്‍ അവിടെയും തീരുമാനമെടുക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുക്കുന്ന മണ്ഡലം കമ്മിറ്റി രാവിലെ ചേരാന്‍ തീരുമാനമായത്. ഈ യോഗത്തിലും തീരുമാനം ആയില്ലെങ്കില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം നീളാനാണ് എല്ലാ സാധ്യതയും.

