KSDLIVENEWS

Real news for everyone

​കു​ണ്ട​റ​ ​കാ​ഞ്ഞി​ര​ക്കോ​ട് ​മൂ​ന്ന​ര​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല്‍​ ​യു​വ​തി​യാ​യ​ ​മാ​താ​വ് ​പി​ടി​യി​ലാ​യി

SHARE THIS ON

കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയായ മാതാവ് പിടിയിലായി. കുണ്ടറ ചിറ്റുമലയില്‍ ആയുര്‍വേദ ക്ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പിടിയിലായത്. ബബൂല്‍ – ദിവ്യ ദമ്ബതികളുടെ ഏകമകള്‍ അനൂപ കൊല്ലപ്പെട്ട സംഭവത്തിലാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പ്രസവത്തെ തുടര്‍ന്ന് ദിവ്യ മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. സംഭവത്തെപ്പറ്റി പൊലീസിനോട് ദിവ്യ പറഞ്ഞതിങ്ങനെ: ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഒാട്ടോ ഡ്രൈവറായ അച്ഛന്‍ ഓട്ടം പോയിരിക്കുകയായിരുന്നു.ഭര്‍ത്താവ് ആയുര്‍വേദ ക്ളിനിക്കിലേക്കും പോയി. കുഞ്ഞും താനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവുമാണ് കൊലപ്പെടുത്താന്‍ കാരണമായത്. അതിനായി വീട്ടില്‍ ബക്കറ്റില്‍ ശേഖരിച്ചിരുന്ന വെള്ളത്തില്‍ ആദ്യം കുഞ്ഞിനെ മുക്കിത്താഴ്ത്തി. കുഞ്ഞ് ശ്വാസം കിട്ടാതെ കൈകാലിട്ട് അടിക്കുകയും പിടയ്ക്കുകയും ചെയ്തപ്പോള്‍ വിഷമം തോന്നി. മനസ്താപത്താല്‍ ബക്കറ്റില്‍ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ കുളിപ്പിച്ച്‌ തോ‌ര്‍ത്തിയശേഷം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. കട്ടിലില്‍ കൂടെ കിടത്തി. കട്ടിലില്‍ കിടന്ന കുഞ്ഞ് കരഞ്ഞതോടെ വീണ്ടും ദേഷ്യം തോന്നി. കട്ടിലിലുണ്ടായിരുന്ന തലയണ കുഞ്ഞിന്റെ മുഖത്ത് ചേര്‍ത്ത് വച്ച്‌ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞിന് അനക്കമില്ലാതായെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് തലയണ മാറ്റിയത്.കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം കതകടച്ച്‌ വീട്ടില്‍ ഇരിക്കുമ്ബോഴാണ് ഓട്ടം കഴിഞ്ഞ് ഒാട്ടോ റിക്ഷയുമായി ദിവ്യയുടെ അച്ഛന്‍ ജോണി സെബാസ്റ്റ്യന്‍ മടങ്ങിയെത്തിയത്. പലതവണ വിളിച്ചിട്ടും കതക് തുറക്കാതിരുന്ന ദിവ്യ ഏറെ നേരം കഴിഞ്ഞ് കതക് തുറന്നപ്പോള്‍ ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോണി കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. തുടര്‍ന്ന് ദിവ്യ തന്നെയാണ് ഫോണിലൂടെ കുണ്ടറ പൊലീസിനെ വിവിവരം അറിയിച്ചത്. പൊലീസെത്തി ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഭര്‍ത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച്‌ മടങ്ങിയശേഷമായിരുന്നു സംഭവം.പ്ര​സ​വ​ത്തെ​ ​തു​ട​ര്‍​ന്ന് ​ദി​വ്യ​യ്ക്കു​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യും​ ​ഒ​രു​ ​ത​വ​ണ​ ​കൈ​ ​ഞ​ര​മ്ബ് ​മു​റി​ച്ച്‌ ​ആ​ത്മ​ഹ​ത്യ​യ്ക്കു​ ​ശ്ര​മി​ച്ച​താ​യും​ ​ബ​ന്ധു​ക്ക​ള്‍​ ​പ​റ​ഞ്ഞു.​ ​ദി​വ്യ​യെ​യും​ ​കു​ഞ്ഞി​നെ​യും​ ​നോ​ക്കാ​നാ​യി​ ​ജോ​ണി​ ​സെ​ബാ​സ്റ്റ്യ​ന്‍​ ​ഒ​രു​ ​സ്ത്രീ​യെ​ ​ഏ​ര്‍​പ്പാ​ട് ​ചെ​യ്തി​രു​ന്നെ​ങ്കി​ലും​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്ബ് ​ദി​വ്യ​ ​അ​വ​രെ​ ​പ​റ​ഞ്ഞു​വി​ട്ടു.​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ല്‍​ ​ക​ഴി​യു​ന്ന​ ​ദി​വ്യ​ ​കൂ​സ​ലോ​ ​കു​റ്റ​ബോ​ധ​മോ​ ​ഇ​ല്ലാ​തെ​യാ​ണ് ​കാ​ര്യ​ങ്ങ​ള്‍​ ​വി​വ​രി​ച്ച​തെ​ങ്കി​ലും​ ​കു​റ്റ​സ​മ്മ​ത​ ​മൊ​ഴി​ ​ന​ല്‍​കി​യ​ശേ​ഷം​ ​ഏ​റെ​ ​നേ​രം​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു.​ ​2020​ ​മാ​ര്‍​ച്ചി​ലാ​ണ് ​ദി​വ്യ​യും​ ​കു​ണ്ട​റ​ ​ചി​റ്റു​മ​ല​യി​ല്‍​ ​ആ​യൂ​ര്‍​വേ​ദ​ ​ക്ളി​നി​ക്ക് ​ന​ട​ത്തു​ന്ന​ ​പു​ത്തൂ​ര്‍​ ​തെ​ക്കും​പു​റം​ ​ക​ല്ലു​മ്ബു​റ​ത്ത് ​ഡോ.​ബ​ബി​ലു​വും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹം​ ​ന​ട​ന്ന​ത്.​ ​ദി​വ്യ​യു​ടെ​ ​മാ​താ​വ് ​ആ​യൂ​ര്‍​വേ​ദ​ ​ക്ളി​നി​ക്കി​ല്‍​ ​ചി​കി​ത്സ​യ്ക്കെ​ത്തി​യ​പ്പോ​ള്‍​ ​തു​ട​ങ്ങി​യ​ ​ആ​ത്മ​ബ​ന്ധ​മാ​ണ് ​ദി​വ്യ​യും​ ​ഡോ.​ബ​ബ്‌ലു​വും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്.​ ​വി​വാ​ഹ​ത്തി​ന് ​മൂ​ന്ന് ​മാ​സം​ ​മു​ന്‍​പ് ​മാ​താ​വ് ​മ​ര​ണ​മടഞ്ഞു.​ ​പു​ത്തൂ​രി​ലെ​ ​ഡോ.​ബ​ബ്ലു​വി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്ന​ ​ദി​വ്യ​ ​പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ​മാ​ന​സി​ക​ ​അ​സ്വാ​സ്ഥ്യം​ ​കാ​ട്ടി​യി​രു​ന്നു.​ ​കു​ഞ്ഞ് ​ക​ര​യു​മ്ബോ​ഴാ​ണ് ​കൂ​ടു​ത​ല്‍​ ​പ്ര​ശ്ന​ങ്ങ​ള്‍​ ​ഉ​ണ്ടാ​യ​ത്.​ ​മു​ന്‍​പും​ ​ത​ല​യ​ണ​ ​മു​ഖ​ത്തു​വ​ച്ച്‌ ​ക​ര​ച്ചി​ല​ട​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ന​ട​ത്തി​യി​രു​ന്നു.​ ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ള്‍​ ​കൂ​ടി​വ​ന്ന​പ്പോ​ഴാ​ണ് ​അ​ടു​ത്തി​ടെ​ ​പി​താ​വെ​ത്തി​ ​കാ​ഞ്ഞി​ര​കോ​ട്ടെ​ ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ഞ്ഞി​ന്റെ​ ​മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ള​ജി​ല്‍​ ​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം​ ​ബ​ന്ധു​ക്ക​ള്‍​ക്ക് ​വി​ട്ടു​കൊ​ടു​ക്കും.​ ​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ​ശേ​ഷം​ ​ഡോ​ക്ട​ര്‍​മാ​രു​ടെ​ ​ഉ​പ​ദേ​ശം​ ​കൂ​ടി​ ​തേ​ടി​യ​ശേ​ഷം​ ​ദി​വ്യ​യെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​തീ​രു​മാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!