1991 മോഡൽ വിജയം ബേപ്പൂരിൽ ആവർത്തിക്കും ; മുഹമ്മദ് റിയാസ്

കോഴിക്കോട്: 1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരില്‍ ആവര്‍ത്തിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ എ. മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഉള്‍പ്പടെയുള്ള 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരും. ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു.
പിണറായിയുടെ മരുമകന്‍ എന്നതല്ല മുഹമ്മദ് റിയാസിന് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ കാരണമായത്. പാര്‍ട്ടിയുടെ യുവമുഖവും ഡി വൈ എഫ് ഐ അഖിലേന്ത്യ സെക്രട്ടറിയുമായ റിയാസ് നിരവധി പ്രക്ഷോഭങ്ങളില്‍ സംഘടനയുടെ മുന്നണി പോരാളിയായിരുന്നു. ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിദ്ധ്യമാണ് റിയാസ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയും റിയാസും തമ്മില്‍ കൊവിഡ് കാലത്ത് ക്ലിഫ് ഹൗസില്‍ വച്ച് നടന്ന വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
സിപിഎമ്മിന്‍്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എംഎല്‍എയായ വി.കെ.സി.മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫില്‍ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. റിയാസിന് വേണ്ടി പിണറായി മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങുമോയെന്നതാണ് മറ്റൊരു കൗതുകം. അതിനൊപ്പം തുടര്‍ഭരണം പ്രവചിക്കുന്ന സി പി എമ്മുകാര്‍ പിണറായിയുടെ ക്യാബിനറ്റില്‍ റിയാസും ഇടംപിടിക്കുമെന്നാണ് അടക്കം പറയുന്നത്. പാര്‍ട്ടിയുടെ യുവമുഖമായ റിയാസിനെ ക്യാബിനറ്റില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്.രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ലെന്ന് തെളിയിച്ച മണ്ഡലമാണ് ബേപ്പൂരെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

