KSDLIVENEWS

Real news for everyone

തായ്‌ലന്റ് യുവതിയ്ക്ക് കോവിഡ് മരണം, യുപിയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ; ബിജെപി നേതാവിന്റെ മകന്‍ വരുത്തിയ കോള്‍ഗേളെന്ന് ആരോപണം

SHARE THIS ON

ലക്‌നൗ: യുപി ആശുപത്രിയില്‍ കിടന്നു തായ്‌ലന്റുകാരി മരണപ്പെട്ട സംഭവം ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. സംഭവത്തില്‍ ലക്‌നൗ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവതിയെ ബിജെപിയുടെ രാജ്യസഭാ എംപി സഞ്ജയ് സേത്തിന്റെ മകന്‍ കൊണ്ടുവന്നതാണെന്നാണ് ആരോപണം. സംഭവം പ്രതിപക്ഷ നേതാക്കള്‍ ഏറ്റെടുത്ത് വിവാദമാക്കിയിട്ടുണ്ട്. മഹാമാരിക്കാലത്ത് ഒരു തായ്‌ലന്റുകാരി ലക്‌നൗവില്‍ എത്തണമെങ്കില്‍ ഉന്നത സ്വാധീനമുള്ള വ്യക്തികളുമായി ബന്ധപ്പെട്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മെയ് 3 നായിരുന്നു 31 വയസ്സുള്ള തായ്‌ലന്റുകാരി ലക്‌നൗ ആശുപത്രിയില്‍ മരണമടഞ്ഞത്. കോവിഡ് ബാധയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ മൂലമാണ് മരണമെന്നാണ് വിവരം.

എന്നാല്‍ യുവതിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം പല തവണയായുള്ള പ്രകൃതി വിരുദ്ധത ഉള്‍പ്പെടെയുള്ള ലൈംഗിത ആണെന്ന് ചില പ്രാദേശിക മാധ്യമങ്ങളുടെ ജര്‍ണലിസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പിട്ടതോടെ വിവാദമായി.

ബിജെപി എംപി സഞ്ജയ് സേത്തിന്റെ മകനെതിരേ ശക്തമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മഹാമാരിയില്‍ രാജ്യം ഉരുകുമ്ബോള്‍ ഇയാള്‍ തായ്‌ലന്റില്‍ നിന്നും വിളിച്ചു വരുത്തിയ ലൈംഗിക തൊഴിലാളിയാണ് യുവതിയെന്നാണ് ആരോപണം. ലക്‌നൗവിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി യുവതിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റും സമാജ്‌വാദി പാര്‍ട്ടി വക്താവ് ഐപി സിംഗ് ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നരേന്ദ്രമോഡിയുമായി സഞ്ജയ് സേത്ത് നില്‍ക്കുന്ന ചിത്രം സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ സഞ്ജയ് സേത്തിന്റെ മകനെതിരേ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് പോലീസ് ധാര്‍മ്മികത കാട്ടണമെന്നും പ്രതിപക്ഷം പറയുന്നു. ഇത് ഒരു അന്താരാഷ്ട്ര വിഷയം ആണെന്നും യുവതി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം ശക്തമായ സാഹചര്യത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം മകനെതിരേയുള്ള ആരോപണം സഞ്ജയ് സേത്ത് തള്ളിയിട്ടുണ്ട്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ വേണ്ടി പ്രത്യേക ഗൂഡാലോചനയുടെ ഭാഗമായിട്ടുള്ള ആരോപണമാണെന്നും ഇതിന് തന്നെയോ തന്റെ കുടുംബത്തെയോ ഒന്നും ചെയ്യനാകില്ലെന്നും സഞ്ജയ് സേത്ത് ട്വീറ്റ് ചെയ്തു. ഇക്കാര്യത്തില്‍ തന്നെയും മകനെയും അപമാനപ്പെടുത്തി ഉണ്ടാകുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ ലക്‌നൗ പോലീസ് അന്വേഷിക്കണമെന്ന് നേരത്തേ സേത്ത് ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!