ബി.ജെ.പിയെ പുകഴ്ത്തി സിനിമ ചെയ്യുന്ന സിംഹവാലന്‍ കുരങ്ങന്മാരുടെ കൂട്ടത്തില്‍ തന്നെ കൂട്ടണ്ടെന്ന് ഐഷ സുല്‍ത്താന

ഫ്ലഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. സിനിമയുടെ നിര്‍മാതാവ് ബീനാ കാസിമിനെതിരെയാണ് ഐഷ വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ബീനാ കാസിമിന്റെ ഭര്‍ത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പിവത്കരിക്കാൻ നില്‍ക്കണ്ടെന്നും ബി.ജെ.പിയെ പൊക്കിപ്പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലൻ കുരങ്ങൻമാര് ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ടെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാൻ ഒരൊറ്റ ഷൂ നക്കികളെ കൊണ്ടും സാധിക്കില്ല; ‘ഫ്ലഷ്’ നിര്‍മാതാവിനെതിരെ ഐഷ സുല്‍ത്താന ഐഷ സുല്‍ത്താനയുടെ കുറിപ്പ് ബീനാ കാസിം എന്തൊക്കെ മണ്ടത്തരമാണ് എന്റെ ഫ്രണ്ടിനെ മുൻനിര്‍ത്തികൊണ്ട് പറഞ്ഞോണ്ടിരിക്കുന്നത്…? അഡ്വക്കേറ്റ് ആറ്റബി എന്റെ സുഹൃത്താണ് അവള്‍ക്ക് ഈ സിനിമയെ പറ്റി യാതൊരു അറിവുമില്ല, മീഡിയയില്‍ അവള് പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ ബീനാ കാസിമിന് മറുപടി തരണമെന്ന് തോന്നി. നിങ്ങള്‍ കെട്ടിച്ചമച്ചു തുപ്പി കൊടുത്ത കഥകളാണ് അവള് പറഞ്ഞോണ്ടിരിക്കുന്നത്. 1.ഒരു സിനിമ സംവിധായിക സ്ക്രിപ്റ്റ് അനുസരിച്ചു ലൊക്കേഷൻ നോക്കി കഴിഞ്ഞാല്‍ പിന്നെ ആ ലോക്കഷനിലേക്കുള്ള പെര്മിഷൻ എടുക്കാൻ പ്രൊഡക്ക്ഷൻ കണ്ഡ്രോളറെയാണ് ഏല്പിക്കാറുള്ളത്. ഫ്ലഷ് എന്ന സിനിമയുടെ ലൊക്കേഷൻ ലക്ഷദ്വീപിലെ കവരത്തി, അഗത്തി,മിനികോയി, ബംഗാരം, ചെത്ത്ലാത്ത് എന്നി ദ്വീപുകളിലായിട്ടാണ് ചിത്രികരിക്കാൻ ഉദ്ദേശിച്ചതും പ്രൊഡഷൻ കണ്‍ഡ്രോലര്‍ യാസറെ വിളിച്ച് ഞാനത് ഏര്‍പ്പെടുത്തിയതുമാണ്, അവൻ പോയി പെര്മിഷൻ വാങ്ങിയതിന്റെ തെളിവുണ്ട് കാരണം അന്ന് ബീന കാസിം എന്ന പ്രൊഡ്യൂസറിന് ഒരു ബാനര്‍ ഉണ്ടായിരുന്നില്ല, അത് കാരണം യാസര്‍ അവന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബാനറിന്റെ(BigmentHouse production) ലെറ്റര്‍ പാഡില്‍ കൂടിയാണ് ഫ്ലഷിന്റെ പെര്മിഷന് വേണ്ടി അഡ്മിനിക്ക് എഴുതികൊടുത്തത്, എന്നിട്ടിപ്പോ പറയുന്നു ലക്ഷദ്വീപിലെ ബിജെപിയാണ് അതൊക്കെ ചെയ്ത് തന്നെന്നു. നിങ്ങളില്‍ ആരെയാണ് ഞാൻ പെര്മിഷൻ ചോദിച്ചിട്ടും ഹെല്‍പ്പ് ചോദിച്ചിട്ടും വിളിച്ചത്? ഒന്ന് പറയാമോ? ബീനാ കാസിമിന്റെ ഭര്‍ത്താവ് ബി.ജെ.പി ആയത് കൊണ്ട് സിനിമയെ ബി.ജെ.പിവത്കരിക്കാൻ നില്‍ക്കണ്ട. ‘ആഹാ കൊള്ളാലോ ഗുജറാത്ത്…’ മയക്കുമരുന്ന് വേട്ടയില്‍ പ്രതികരണവുമായി ഐഷ സുല്‍ത്താന 2 പിന്നെ ഫ്ലഷ് എന്ന സിനിമയില്‍ കൂടി എല്‍.ജെ.പി എന്നും പറഞ്ഞ് ബി.ജെ.പിയെ താഴ്ത്തി കെട്ടിയെന്നുള്ളതും ഒരു കാരണമാണെങ്കില്‍ അത് ഞാനങ്ങ് സഹിച്ചു, കാരണം ബി.ജെ.പിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന കൂറേ സിംഹവാലൻ കുരങ്ങൻമാര് ഉണ്ടാവുമായിരിക്കും എന്നെ ആ കൂട്ടത്തില്‍ കൂട്ടണ്ട… ഈ ബീന കാസിം വാ തുറക്കില്ലേ? മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ നിങ്ങള്‍ തന്നെ മുന്നോട്ടു വരണം. നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് : ഒരു സിനിമയെ നിങ്ങളെല്ലാവരും കൂടി ചേര്‍ന്ന് കുത്തിക്കൊന്നു, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല, നിങ്ങള്‍ അതിനെ പോസ്റ്റ്മോര്‍ട്ടം ചെയ്ത് അതിനകത്തുള്ള എല്ലാ അവയവങ്ങളെയും പുറത്തെടുത്തു കുഴിച്ച് മൂടി, എന്നിട്ടും നിങ്ങളുടെ പക തീര്‍ന്നില്ല നിങ്ങളതിനെ എടുത്ത് മോര്‍ച്ചയില്‍ വെച്ചോണ്ടിരിക്കുന്നു. ആ മോര്‍ച്ചറിയില്‍ ഇരിക്കുന്ന ബോഡി എങ്കിലും ഞങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് താ…ഇത്രയേ എനിക്ക് ബീനാ കാസിനോട് പറയാനുള്ളൂ…

