KSDLIVENEWS

Real news for everyone

മൊഗ്രാലിൽ ബസ് കാത്തുനില്‍ക്കുകയായിരുന്ന കര്‍ണാടക സ്വദേശിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; കൂടെ ജോലി ചെയ്തിരുന്ന പ്രതികൾക്കെതിരെ അന്വേഷണം

SHARE THIS ON

മൊഗ്രാൽ: ബസ് കാത്ത് കർണാടക നിൽക്കുകയായിരുന്ന സ്വദേശിയെ സ്ത്രീയടക്കമുള്ള നാലംഗ സംഘം ചേർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു.

കർണാടക ഹുബ്ബളിയിലെ അബ്ദുൽ ഗഫൂറി(42)നെ പൊള്ളലേറ്റ നിലയിൽ കുമ്പള സഹകരണ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ജോലി ആവശ്യാർത്ഥം കാസർകോട്ടേക്ക് പോവാൻ വേണ്ടി മൊഗ്രാൽ കൊപ്ര ബസാറിൽ ബസ് കാത്ത് നിൽക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന ശരവണൻ, ലിംഗം, മേരി എന്നിവരും മറ്റൊരാളും ചേർന്നാണ് ഗഫൂറിന്റെ പുറത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചതെന്നാണ് പരാതി.

സംഘത്തിന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ട ഗഫൂറിനെ നാട്ടുകാരാണ് ആസ്ത്രിയിലെത്തിച്ചത്.

പണമിടപാടാണ് വധശ്രമത്തിന് കാരണമെന്ന് ഗഫൂർ പറഞ്ഞു. പുറത്തും ഇടത്തെ കൈക്കുമാണ് പൊള്ളലേറ്റത്. പ്രതികൾക്ക് വേണ്ടി കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു 4. ജോസിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!