KSDLIVENEWS

Real news for everyone

‘ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് തനിക്ക് പറ്റിയ പിശക്: ബീന ഫിലിപ്പ്

SHARE THIS ON

കോഴിക്കോട്: ആര്‍എസ്‌എസിന്റെ പോഷക സംഘടയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് തനിക്ക് പറ്റിയ പിശകാണെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. പാര്‍ട്ടി തന്നോട് വിശദീകരണം ചോദിച്ചിരുന്നു. അത് നല്‍കിയിട്ടുമുണ്ട്. പാര്‍ട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു.

”പിരിപാടിയില്‍ പങ്കെടുത്തത് പിശക് തന്നെയാണ്. എന്റെ പാര്‍ട്ടിയാണ് എന്നെ മേയറാക്കിയത്. അതുകൊണ്ട് എന്നെ തിരുത്താനും പാര്‍ട്ടിക്ക് അവകാശമുണ്ട്” ബീന ഫിലിപ്പ് പറഞ്ഞു. നേരത്തെ പരിപാടിയില്‍ പങ്കെടുത്തതില്‍ ഖേദമില്ലെന്നും വിവാദമായതുകൊണ്ടു മാത്രമാണ് പങ്കെടുക്കേണ്ടതില്ലായിരുന്നു എന്ന് തോന്നിയതെന്നും മേയര്‍ പറഞ്ഞിരുന്നു.

പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് സിപിഎമ്മില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു.മേയറുടെ പ്രസംഗത്തിലെ പരാമര്‍ങ്ങളും വിവാദമായിരുന്നു. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ മേയറെ പരസ്യമായി തള്ളി കോഴിക്കോട് ജില്ലാകമ്മിറ്റിയും രംഗത്തെത്തി. ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ പാറോപ്പടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ബീന ഫിലിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!