അജാനൂർ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും ചാർട്ടർഡേ സെലിബ്രേഷനും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ബിഗ് മാൾ കൺവെൻഷൻ സെന്ററിൽ, ക്ലബ്ബ് പ്രസിഡന്റ് ജെയ്സൺ തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺ ഡിസ്ട്രിക്ട് ഗവർണർ Dr സുധീർ.പി. മുഖ്യാതിയായി പങ്കെടുത്തു. ഡിസ്ട്രിക്ട് ട്രഷറർ കുഞ്ഞികൃഷ്ണൻ, ഡിസ്ട്രിക്ട് സെക്രെട്ടറിമാരായ സൂരജ്, ടൈറ്റസ് തോമസ്, റീജിയൻ ചെയർപേഴ്സൺ സുകുമാരൻ നായർ, സോൺ ചെയർപേഴ്സൻ MB അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി KP സലാം സർവീസ് റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രോഗ്രാം ഡയറക്ടർ സമീർ ഡിസൈൻസ് സ്വാഗതവും ട്രഷറർ ഷെറീക് നന്ദിയും പറഞ്ഞു.
.

