KSDLIVENEWS

Real news for everyone

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ

SHARE THIS ON

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. എംഎല്‍എക്ക് എതിരെയുള്ള കേസ് അതീവ ഗൗരവതരമാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്ട്രേറ്റിന് മുന്നില്‍ യുവതി മൊഴി നല്‍കിയത്. പരാതി ഒത്ത് തീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെന്നും മൊഴിയില്‍ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴി എടുത്ത ശേഷം എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെ എല്‍ദോസ് കുന്നപ്പിള്ളി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പൊലീസ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസിന് നല്‍കിയതിനെക്കാള്‍ ഗൗരവമേറിയ കാര്യങ്ങളാണ് യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലുള്ളത്. എംഎല്‍എ പലസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നുമാണ് മൊഴി. ഒന്നര വര്‍ഷത്തിലറെയായി എല്‍ദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവും തുടര്‍ന്നതോടെ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം കഴിഞ്ഞ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വെച്ച്‌ തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

‘മുഖ്യമന്ത്രി നടത്തിയത് ഉല്ലാസ യാത്ര’, ‘യുകെയുമായി കരാര്‍ ഒപ്പിട്ടു എന്നത് തട്ടിപ്പ്’; വിമര്‍ശനവുമായി ചെന്നിത്തല

മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മജിസ്ടേറ്റിന് നല്‍കിയ മൊഴിയില്‍ കോവളം പൊലീസിനെതിരെയും ഗുരുതര ആക്ഷേപമുണ്ട്. എംഎല്‍എ തന്നെയും കൊണ്ട് കോവളം എസ്‌എച്ച്‌ഒക്ക് മുന്നിലെത്തിച്ചെന്നും കേസ് ഒത്ത് തീര്‍പ്പായെന്ന് അറിയിച്ചതായി മൊഴിയിലുണ്ട്. ഇക്കാര്യം എഴുതി നല്‍കാന്‍ എസ് എച്ച്‌ ഒ ആവശ്യപ്പെട്ടു. എസ് എച്ച്‌ ഒയുടെ സാന്നിധ്യത്തില്‍ എംഎല്‍എ പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്തവെന്നും ആരോപണമുണ്ട്. കേസെടുക്കാന്‍ ബോധപൂര്‍വ്വം വൈകിച്ചെന്നും ആക്ഷേപിക്കുന്നു. സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.

എന്നാല്‍, ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണം കോവളം പൊലീസ് തള്ളി. പരാതി നല്‍കിയതിന് പിന്നാലെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യുവതി മൊഴി നല്‍കാന്‍ എത്തിയില്ലെന്നാണ് കോവളം പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ മാസം 29നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി എംല്‍എക്കെതിരെ പരാതി നല്‍കിയത്. അതില്‍ ദോഹോപദ്രവും ഏല്പിച്ചു എന്ന് മാത്രമായിരുന്നു പറഞ്ഞത്. മൊഴി എടുക്കല്‍ വൈകുന്നതിനിടെ കഴിഞ്ഞ ദിവസം നാടകീയമായി ഒരു സുഹൃത്ത് യുവതിയെ കാണാനില്ലെന്ന പരാതി വഞ്ചിയൂര്‍ പൊലീസിന് നല്‍കിയത്. ഇതിനിടെയാണ് യുവതിയെ നെയ്യാറ്റിന്‍കരയില്‍ നിന്നും കോവളം പൊലീസ് കണ്ടെത്തി. കാണാനില്ലെന്ന കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!