പത്തനംതിട്ട നരബലികേസ്, വ്യാജ സിദ്ധന് മുഹമ്മദ് ഷാഫി 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി

കൊച്ചി: കേരളത്തെ നടുക്കിയ നരബലി കേസിലെ സൂത്രധാരനായ മുമ്മദ് ഷാഫിയുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്ത്. സിദ്ധന് ചമഞ്ഞ് രണ്ട് സ്ത്രീകളെ ബലി നല്കിയ ഇയാള്‍ എറണാകുളം കോലഞ്ചേരിയില്‍ 75-കാരിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയാണ്. 2020 ഓഗസ്റ്റ് മാസത്തിലായിരുന്നു ഇയാള്‍ വയോധികയെ പീഡിപ്പിച്ചത്. ക്രൂരമായ പീഡനത്തിനെ തുടര്‍ന്ന് വൃദ്ധയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു. ഈ കേസില്‍ പിടിയിലായ പ്രതി ഒന്നര വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.
പീഡനക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി അധികകാലം കഴിയുന്നതിന് മുന്‍പ് തന്നെയാണ് മുഹമ്മദ് ഷാഫി മന്ത്രവാദി ചമഞ്ഞ് പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്കിയ സംഭവമുമുണ്ടായത്.
കുടുംബത്തിന് ഏറ്റ ശാപം മാറാനും സാമ്ബത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി നടത്തിയത്. ബലിയര്‍പ്പിക്കാനുള്ള സ്ത്രീകളെ കൊണ്ടുവന്നത് ഷാഫി തന്നെയായിരുന്നു.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായി. തുടര്‍ന്ന് പെരുമ്ബാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്ബത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്ബരും കൊടുത്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നില്‍വച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ ചെയ്താല്‍ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നല്കിയാല് കൂടുതല്‍ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താന്‍ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്ലിയെ കൊണ്ടുപോയത്.

