KSDLIVENEWS

Real news for everyone

ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വന്തം കാർ നിർത്തിയിട്ട് കത്തിച്ചു; കുടുംബവഴക്കിൽ യുവാവിന്റെ പ്രതികാരം, അറസ്റ്റ്

SHARE THIS ON

കൂറ്റനാട്: ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വന്തം കാർ നിർത്തിയിട്ട് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം കുമാരപുരം സ്വദേശി താജുദ്ദീൻ (40) ആണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്ന് കറുകപുത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിനുമുൻപിൽ ബുധനാഴ്ച രാത്രി പത്തരയോടെയാണ് കാർ കത്തിച്ചത്.

ഇട്ടോണത്താണ് താജുദ്ദീനും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. രാത്രി കാറിൽ തീ പടരുന്നതുകണ്ട് പരിസരവാസികൾ ഓടിക്കൂടി. തുടർന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി. കാറിന്റെ നമ്പർ പരിശോധിച്ചാണ് ഉടമ താജുദ്ദീനാണെന്ന് കണ്ടെത്തിയത്. താജുദ്ദീൻ പരിസരത്ത് മറഞ്ഞിരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കൈയിൽ കരുതിയ ഇന്ധനം കാറിനകത്തും പുറത്തും ഒഴിച്ച് ഇയാൾ വാഹനം കത്തിക്കുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി അടുത്ത വീടുകളിലേക്കും തൊട്ടടുത്തുള്ള മരക്കമ്പനിയിലേക്കും തീപടരുന്നത് തടഞ്ഞു. താജുദ്ദീനെ പട്ടാമ്പി സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!