KSDLIVENEWS

Real news for everyone

വീട്ടില്‍ വൈകി വന്നതിന് ഭാര്യക്ക് ക്രൂരമര്‍ദനം; ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ വധശ്രമത്തിന് കേസ്

SHARE THIS ON

തൃശൂർ: ഭാര്യയെ ക്രൂരമായി മർദിച്ചുവെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി വധശ്രമത്തിന് കേസ് എടുത്തത്. കരണത്തടിച്ചു, കണ്ണിനു താഴെ മർദിച്ചു എന്നെല്ലാമാണ് പരാതിയിൽ പറയുന്നത്. നരഹത്യാ ശ്രമത്തിനാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്

“എന്തുകൊണ്ട് വീട്ടിൽ എത്താൻ വൈകി എന്ന് ചോദിച്ച് ജൂണ്‍ 9ന് രാത്രി 7.30ന് ശ്രീകുമാർ മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. തോന്നുന്ന സമയത്ത് വരാൻ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയിൽ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്”

error: Content is protected !!