ശ്രേഷ്ഠ പണ്ഡിതൻ ചേരങ്കൈ സി.എച്ച് അബൂബക്കർ മുസ്ലിയാർ പുതു തലമുറകൾക്ക് ഉദാത്ത മാതൃക; സിറാജ് ചൗക്കി ✍️

2010 നവംബർ 11 അറബി മാസം ദുൽ ഹിജ്ജ ഒന്ന് ശ്രേഷ്ഠ പണ്ഡിതനായിരുന്ന സി.എച്ച് അബൂബക്കർ മുസ്ലിയാർ നമ്മെ വിട്ട് പിരിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ട് പതിനൊന്നാം ആണ്ടിനോട് അടുക്കുന്നു. അന്നൊരു സുബ്’ഹിയോട് അടുത്ത സമയം ആണ് മഹാനവർകൾ വഫാത്താകുന്നത്.
വിനയവും സ്വഭാവും കൊണ്ട് നാട്ട് കാരുടേയും കുടുംബക്കാരുടെയും വാൽസല്യ കാരണവരും വഴി കാട്ടിയുമായിരുന്നു സി.എച്ച് അബൂബക്കർ ഉസ്താദ്.
വലിയ പണ്ഡിതനായിരുന്നുവെങ്കിലും ലാളിത്യം കൊണ്ട് എല്ലാവരുടെയും ഇഷ്ട തോഴനാകാൻ ഉസ്താദിന്ന് കഴിഞ്ഞിരുന്നു.
കുടുംബ സന്ദർശനം എന്താണെന്ന് ജീവിതത്തിലൂടെ കാണിച്ച് തരികയും വാഹന സൗകര്യമില്ലെങ്കിലും നടന്നിട്ടെങ്കിലും പോയി ചാർച്ച ബന്ധം നില നിർത്തിയിരുന്നു. താൻ നടക്കാൻ ഉദ്ദ്വേശിക്കുന്ന സ്ഥലങ്ങൾ എത്തും വരെ ദിഖ്റും മറ്റ് സുകൃതങ്ങളും കൊണ്ട് ചുണ്ടുകൾ നിറയ്ക്കും.
ഞാൻ ആദ്യമായി ഗൾഫിൽ പോകുന്ന സന്ദർഭം യാത്ര പറയാൻ പോയ സമയം വീട്ടിൽ കണ്ടിരുന്നില്ല. പോകുന്ന ദിവസം എന്റെ വീട്ടിലേക്ക് വന്ന് ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കാനും നിർബന്ധ അനുഷ്ഠാനങ്ങൾ ഒഴിവാക്കരുതെന്നും അതിന്റെ തീവ്ര ഗൗരവം എന്നോട് പറഞ്ഞ് തരികയും എവിടെ പോയാലും അത് വേണമെന്ന് ഉപദേശിക്കുകയും പരിശുദ്ധ ഖുർആനിലെ ലുഖ്മാൻ നബി (അ) തന്റെ മകനോട് ഉപദേശിച്ച ഒരു സൂക്തം ഓതി കേൾപ്പിച്ച് തന്നത് ഇന്നും മായാതെ മനസിൽ നിൽക്കുന്നു.
തന്റെ വന്ദ്യ ഗുരുവും സമസ്തയിലെ തന്നെ നിരവധി പണ്ഡിതരുടെ ഗുരുവും ആയ കുറ്റിപ്പുറം അബ്ദുല്ല മുസ്ല്യാരുടെ ഓർമ്മകൾ അയവിറക്കി ഗുരുത്വ മഹത്വം എന്നും പറയാറുണ്ടായിരുന്നു. അവിടത്തെ ശിഷ്യത്വം വലിയ ഭാഗ്യമായിട്ടാണ് ഉസ്താദ് കണ്ടിരുന്നത്.
സമുഹത്തിനും നാട്ടിനും കുടുംബത്തിനും ചേരങ്കൈ സി.എച്ച് അബൂബക്കർ മുസ്ലിയാർ വഴി കാട്ടിയായിരുന്നു.
സ്നേഹിക്കേണ്ടവരെ സ്നേഹിക്കാനും , ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാനും ചേരങ്കൈ അബൂബക്കർ മുസ്ല്യാരെന്ന വിനയാന്വിത പണ്ഡിതന് സാധിച്ചിരുന്നു. അത് തന്നെയാണ് ഇന്നത്തെ ന്യൂ ജെൻ തലമുറക്ക് മാതൃകയും.
ഇന്ന് കുടുംബത്തിലായാലും സമൂഹത്തിലായാലും ഇല്ലാതെ പോകുന്ന ഒന്നാണ് പരസ്പര ബഹുമാനം. മൂത്തവരെ മൂത്തവരായി കാണാനും, മറ്റുള്ളവർക്ക് അർഹിക്കുന്ന ബഹുമാനം നൽകാനും കഴിയാതെ പോകുന്നത് ഇത്തരം പണ്ഡിത മഹത്തുക്കൾ കുടുംബത്തിലില്ലാത്തതാണ്.
സി.എച്ച് അബൂബക്കർ മുസ്ല്യാറെന്ന സാത്വിക പണ്ഡിതനിൽ നമ്മുക്ക് ഉദാത്ത മാതൃകയുണ്ട്. അവരെ അനുദാവനം ചെയ്യാം നമ്മുക്കോരോർത്തർക്കും
ദുൽഹിജ്ജ ഒന്ന് (ഇന്നാണ് ) അവരുടെ വഫാത്ത് ദിനം. എല്ലാവരും ഫാത്വിഹ ഓതി ഓതി ഹദ്’യ ചെയ്യുക
അല്ലാഹും അവരുടെ ദറജ ഉയർത്തി നാളെ ജന്നാത്തിൽ നമ്മെയും അവരെയും ഒരുമിച്ച് കൂട്ടട്ടെ ആമീൻ

