KSDLIVENEWS

Real news for everyone

നീതി നിഷേധം: ഹ‍ര്‍ഷീന നേരിട്ടെത്തണം ,ആരോഗ്യാവസ്ഥ മോശമെന്നറിയിച്ചും വിട്ടുവീഴ്ചയില്ലാതെ കോഴിക്കോട് മെഡി.കോളജ്

SHARE THIS ON

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറില്‍ കുടുങ്ങി അഞ്ച് വര്‍ഷം വേദന അനുഭവിച്ച സ്ത്രീക്ക് വീണ്ടും നീതി നിഷേധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. വീഴ്ച പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം. ശാരീരിക അവശതകള്‍ ഉണ്ടെന്ന് അറിയിച്ചിട്ടും നേരിട്ട് എത്തണമെന്ന് അധികൃതര്‍ അറിയിച്ചതായി, അടിവാരം സ്വദേശി ഹര്‍ഷിന പറയുന്നു. മെഡിക്കല്‍ കോളേജിന്‍റെ ആഭ്യന്തര അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹ‍ര്‍ഷീനക്ക് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താലേ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്താന്‍ കഴിയു. അതിനുള്ള ആരോഗ്യം തനിക്കില്ലെന്ന് അറിയിച്ചിട്ടും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ കടുത്ത നിലപാടില്‍ തുടരുകയാണെന്നും ഹ‍ര്‍ഷീന പറയുന്നു . ആശുപത്രിക്ക് സംഭവിച്ച പിഴവിനെ കുറിച്ച്‌ ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷിക്കണമെന്നും നീതി കിട്ടാന്‍ ആരോഗ്യമന്ത്രി ഇടപെടണമെന്നും ഹര്‍ഷിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പൊളിയുന്ന വാദം: യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!