KSDLIVENEWS

Real news for everyone

സാമ്പത്തിക പ്രതിസന്ധി: മെട്രോ രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍,അടിയന്തരമായി വേണ്ടത് 130 കോടി

SHARE THIS ON

കൊച്ചി : സാമ്ബത്തിക പ്രതിസന്ധിമൂലം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം ഇഴയുന്നു. ഫണ്ടില്ലാത്തതിനാല്‍ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരുമാസം കഴിഞ്ഞിട്ടും പദ്ധതി നിര്‍മാണത്തിന് വേഗമില്ല. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ടുകള്‍ ഉടന്‍ ലഭ്യമാകുമെന്നും കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. ഈ 11.2 കിലോ മീറ്റര്‍ ദൂരത്തില്‍ മാസങ്ങള്‍ക്ക് മുമ്ബ് റോഡ് വീതി കൂട്ടലും കാന പുനര്‍നിര്‍മാണവുമെല്ലാം ആരംഭിച്ചതാണ്. പക്ഷേ തുടക്കത്തിലെ ആവേശത്തിന് ശേഷം എല്ലാം നിലച്ചു. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയിട്ടും നിര്‍മാണത്തിന് ജീവന്‍ വച്ചില്ല. സ്ഥലമേറ്റെടുപ്പിന് ഫണ്ടില്ലാത്തതാണ് പ്രശ്നം. സ്ഥലം ഏറ്റെടുക്കാന്‍ അടിയന്തിരമായി 130 കോടി രൂപ വേണം. 134 ഭൂ ഉടമകള്‍ക്കാണ് പണം നല്‍കേണ്ടത്. ഇതിന് പുറമേ സ്ഥലമേറ്റെടുപ്പ് ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനും പണമില്ല. പലതവണ ഇക്കാര്യം അധികൃതര്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തുടര്‍ നടപടിയില്ല. എന്നാല്‍ കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തില്‍ സാമ്ബത്തിക പ്രതിസന്ധിയില്ല എന്ന നിലപാടിലാണ് കെഎംആര്‍എല്‍

ഇതിനിടെ മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്‌ പ്രോജക്‌ട്‌ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താന്‍ കെഎംആര്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ അവസാനത്തോടെ കണ്‍സള്‍ട്ടന്റിനെ കണ്ടെത്തി അടുത്തവര്‍ഷം ആദ്യം നിര്‍മാണം ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

കൊച്ചി മെട്രോ കാക്കനാടേക്ക്; രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!