ആഭിചാര കൊലകളും അന്ധവിശ്വാസവും തടയാന്‍ നിയമം വേണമെന്ന് സിപിഎം, സതി വേണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നേക്കാമെന്ന് ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാന്‍ പുതിയ നിയമ നിര്‍മാണം വേണമെന്ന് സിപിഎം. അനാചാരങ്ങള്‍ക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി. ഇലന്തൂര്‍ സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തു വരണം. സമൂഹത്തിന് പാഠമാകുന്ന വിധം അന്വേഷണം നടക്കണം. കുറ്റകൃത്യം പുറത്തെത്തിക്കാന്‍ കേരള പൊലീസ് നടത്തിയ ഇടപെടല്‍ പ്രശംസനീയമാണെന്നും സിപിഎം വ്യക്തമാക്കി.
‘നിയമം കൊണ്ടുവരാന്‍ നേരത്തെ ആലോചിച്ചിരുന്നു’
ദുര്‍മന്ത്രവാദത്തെയും അന്ധവിശ്വാസത്തെയും നേരിടാന്‍ കേരളത്തില്‍ നിയമം കൊണ്ടുവരാന്‍ നേരത്തെ ആലോചിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഗുരുതരമായ പ്രശ്നമാണിത്. സമൂഹത്തെ രക്ഷിക്കാന്‍ ഉപരിപ്ലവമായ ഇടപെടല്‍ കൊണ്ട് കാര്യമില്ല. ശക്തമായ പ്രചാരണം ഇതിനെതിരെ ഉണ്ടാകണമെന്നും ശൈലജ ആവശ്യപ്പെട്ടു. ചൊവ്വാദോഷം പോലുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും സമൂഹത്തിലുണ്ട് . പ്രതിരോധ കുത്തിവയ്പ്പിനെതിരെ പോലും ഗ്യാങ്ങുകള്‍ പ്രവര്‍ത്തിക്കുന്നു. മതവിശ്വാസത്തിന്റെ മറ പിടിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ഗ്യാങ്ങുകള്‍ ഉണ്ട്. സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയര്‍ന്നു വന്നേക്കാമെന്നും കെ.കെ.ശൈലജ പറഞ്ഞു.
ഒടുവില്‍ പാര്‍ട്ടി സ്ഥിരീകരിച്ചു, ‘നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗ് സിപിഎം പ്രവര്‍ത്തകന്‍’
ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍.പ്രദീപ്. വലിയ അറിവും പണ്ഡിത്യവും ഉള്ള ആളായിരുന്നു ഭഗവല്‍ സിംഗ്. സിപിഎം വ്യക്തിത്വം എന്നതില്‍ ഉപരി ജനകീയ മുഖം ആയിരുന്നു അദ്ദേഹത്തിന്റെത്. മുന്‍പ് പൂര്‍ണമായും പുരോഗമനവാദി ആയിരുന്നു. പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക- വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു ഭഗവല്‍ സിംഗ് എന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം നേടിയിരുന്നു.

